ഇടതുവിങ്ങിൽ സൂപ്പർ താരം വിനീഷ്യസിന്റെ മുന്നേറ്റം. വിനീഷ്യസ് നൽകിയ മനോഹര പാസ് ബോക്‌സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ പന്ത് വായുവിലേക്ക് പതിയെ ഉയർത്തി ഒരു അക്രോബാറ്റിക് ശ്രമത്തിലൂടെ ഗോള്‍ കീപ്പറെ കീഴടക്കി വലയിലേക്ക്.
ദോഹ: സെർബിയക്കെതിരെ ബ്രസീലിയൻ സ്ട്രൈക്കർ റിച്ചാര്‌ലിസൻ നേടിയ അക്രോബാറ്റിക് ഗോളിൽ ത്രില്ലടിച്ച് ബ്രസീൽ ആരാധകർ. രണ്ടാം പകുതിയിൽ റിച്ചാർലിസൻ നേടിയ രണ്ട് ഗോളിനാണ് ബ്രസീൽ സെർബിയയെ തോൽപ്പിച്ച് പ്രതീക്ഷകൾ സജീവമാക്കിയത്. 72ാം മിനിറ്റിലായിരുന്നു ബ്രസീൽ ആരാധകരെ ആവേശത്തിൽ മുക്കിയ ഗോളിന്റെ പിറവി. ഇടതുവിങ്ങിൽ സൂപ്പർ താരം വിനീഷ്യസിന്റെ മുന്നേറ്റം. വിനീഷ്യസ് നൽകിയ മനോഹര പാസ് ബോക്‌സില്‍ സ്വീകരിച്ച റിച്ചാര്‍ലിസണ്‍ പന്ത് വായുവിലേക്ക് പതിയെ ഉയർത്തി ഒരു അക്രോബാറ്റിക് ശ്രമത്തിലൂടെ ഗോള്‍ കീപ്പറെ കീഴടക്കി വലയിലേക്ക്. ഖത്തർ ലോകകപ്പിൽ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ ഗോളിന്റെ പിറവിയായിരുന്നു 72ാം മിനിറ്റിൽ കണ്ടതെന്ന് ആരാധകർ പറയുന്നു. റിച്ചാർലിസന്റെ ഗോളിനെ പുകഴ്ത്തി നവമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറഞ്ഞു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം. ബ്രസീലിന് വേണ്ടി 19ാമത്തെ ഗോളായിരുന്നു റിച്ചാർലിസൻ നേടിയത്.
ഗ്രൂപ്പ് ജിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തോൽപ്പിച്ചാണ് ബ്രസീൽ തുടങ്ങിയത്. ബ്രസീലിന്റെ ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റിലാണ് ഫലമുണ്ടായി. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്‌സിലേക്ക്. ബോക്‌സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തക്കംപാത്തിരുന്ന റിച്ചാര്‍ലിസണ്‍ റീബൗണ്ടില്‍ അവസരം മുതലാക്കി. പത്ത് മിനിറ്റിന് ശേഷവും റിച്ചാർലിസൻ വല കുലുക്കി. 81-ാ മിനിറ്റില്‍ കസമിറോയുടെ ഷോട്ട് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. റോഡ്രിഗോ പകരക്കാരനായി ഇറങ്ങിയതോടെ ബ്രസീലിന്‍റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചകൂടി. എന്നാല്‍ ലീഡുയര്‍ത്താന്‍ സാധിച്ചില്ല.
undefined
അവസങ്ങള്‍ തുലഞ്ഞ ആദ്യപകുതി
നാലാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ മുന്നേറ്റം കണ്ടു. വലത് വിംഗിലൂടെ പന്തുമായി മുന്നേറിയ റഫീഞ്ഞ പ്രതിരോധതാരം പാവ്‌ലോവിച്ചിനെ അനായാസമായി മറികടന്നു. എന്നാല്‍ താരത്തിന്റെ ക്രോസ് ഫലം കണ്ടില്ല. ഏഴാം മിനിറ്റില്‍ പവ്‌ലോവിച്ചിന് മഞ്ഞകാര്‍ഡ്. നെയ്മറെ വീഴ്ത്തിയതിനായിരുന്നു ഇത്. 9-ാം മിനിറ്റില്‍ നെയ്മര്‍ക്കും ലഭിച്ചു ബുദ്ധിമുട്ടേറിയ ഒരവസരം.
കസമിറോയുടെ ത്രൂബോള്‍ നെയ്മര്‍ കാലില്‍ ഒതുക്കിയെങ്കിലും നിറയൊഴിക്കുമുമ്പ് പ്രതിരോധ താരങ്ങള്‍ വളഞ്ഞു. 13-ാം മിനിറ്റില്‍ ബ്രസീലിന് ആദ്യ കോര്‍ണര്‍ ലഭിച്ചു. നെയ്മറിന്റെ നേരിട്ടുള്ള കിക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 21-ാം മിനിറ്റില്‍ കസെമിറോയുടെ ലോംഗ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 26-ാം മിനിറ്റിലാണ് ബ്രസീലിയന്‍ ഗോള്‍മുഖത്തെ ചെറുതായെങ്കിലും വിറപ്പിക്കുന്ന രീതിയില്‍ പന്തെത്തിയത്. ടാഡിച്ച് വലത് വിംഗില്‍ നിന്ന് മിട്രോവിച്ചിനെ ലക്ഷ്യമാക്ക് ക്രോസ് ചെയ്‌തെങ്കിലും ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി.
28-ാം മിനിറ്റില്‍ വിനീഷ്യസിനും ലഭിച്ചു മറ്റൊരു സുവര്‍ണാവസരം. തിയാഗോ സില്‍വയുടെ ത്രൂബോള്‍ സെര്‍ബിയന്‍ ബോക്‌സിലേക്ക്. വിനിഷ്യസ് പന്തെടുത്തു. എന്നാല്‍ ഓടിയടുത്ത ഗോള്‍ കീപ്പര്‍ മനോഹരമായി തടഞ്ഞിട്ടു. 35-ാം മിനിറ്റിലാണ് ഗോളെന്നുറച്ച അവസരം ബ്രസീലിന് ലഭിച്ചത്. റഫീഞ്ഞയും ലൂകാസ് പക്വേറ്റയും നടത്തിയ മുന്നേറ്റം സെര്‍ബിയന്‍ ബോക്‌സിലേക്ക്. പിന്നീട് ഗോള്‍ കീപ്പര്‍മാത്രം മുന്നില്‍ നില്‍ക്കെ റഫീഞ്ഞയുടെ ഷോട്ട് ഫലം കണ്ടില്ല. ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പറുടെ കൈകളില്‍. ആദ്യ പകുതിയുടെ അവസാന നിമിഷ വിനീഷ്യസിന്റെ ഗോള്‍ ശ്രമം മനോഹരമായി മിലെങ്കോവിച്ച് തടസപ്പെടുത്തി.
ലോകകപ്പില്‍ കളിക്കുന്ന മകനെ ടിവിയില്‍ കാണുന്ന അമ്മയുടെ പ്രതികരണം; വൈറലായി വീഡിയോ