വംശീയാധിക്ഷേപത്തിന് പിന്നാലെ റയല്‍ വിടാനൊരുങ്ങി വിനിഷ്യസ്! വിട്ടുകൊടുക്കില്ലെന്ന് ക്ലബ്

By Web Team  |  First Published May 23, 2023, 10:23 AM IST

ലാലീഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസിനെതിരെയും വിനീഷ്യസ് ആഞ്ഞടിച്ചിട്ടുണ്ട്. വംശീയ വാദികളെ എതിര്‍ക്കാതെ തന്നെ വിമര്‍ശിക്കാനാണ് ടെബാസിന്റെ ശ്രമമെന്നും ലാലിഗയുടെ അന്തസ് നഷ്ടമായെന്ന് മനസ്സിലാക്കാന്‍ സാമൂഹമാധ്യമങ്ങള്‍ പ്രസിഡന്റ് നോക്കണമെന്നും വിനീഷ്യസ് പറഞ്ഞു.


മാഡ്രിഡ്: തനിക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി റയല്‍മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. സ്പാനിഷ് ലീഗ് വംശവെറിയന്മാരുടേതായി മാറിയെന്ന് വിനീഷ്യസ് കുറ്റപ്പെടുത്തി. വിനീഷ്യസിനെതിരായ വംശീയ അധിക്ഷേപത്തില്‍ റയല്‍ മാഡ്രിഡ് സ്പാനിഷ് അറ്റോര്‍ണി ജനറിലിന് പരാതി നല്‍കി. വലന്‍സിക്കെതിരായ മത്സരത്തിനിടെയാണ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയര്‍ക്ക് നേരെ വംശീയ അധിക്ഷേപമുണ്ടായത്.

ഇതാദ്യമായല്ല വിനീഷ്യസ് സ്പാനിഷ് ലീഗില്‍ വംശവെറിയമാരുടെ പരിഹാസത്തിനിരയാവുന്നത്. ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, മയ്യോര്‍ക്ക, റയല്‍ വയോഡോളിഡ് തുടങ്ങിയ ടീമുകള്‍ക്കെതിരെയെല്ലാം കളിച്ചപ്പോഴും അവരുടെ ചില ആരാധകരില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നു. പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതും കൂടി ആയതോടെയാണ് വിനീഷ്യസ് പൊട്ടിത്തെറിച്ചത്. 

Latest Videos

undefined

വിനിയുടെ കുറിപ്പ്... ''റൊണാള്‍ഡീഞ്ഞോയുടെയും മെസിയുടെയും റൊണാള്‍ഡോയുടെയുമൊക്കെ പേരില്‍ അറിയപ്പെട്ടിരുന്ന ലീഗ് ഇപ്പോള്‍ വംശീയ വെറിയന്മാരുടേതാണ്. ഇത് ഒന്നാമത്തെയോ ,രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയല്ലവതാന്‍ വംശീയ പരാമര്‍ശങ്ങള്‍ക്ക് ഇരയാവുന്നത്.ലാലീഗയില്‍ ഇത് പതിവ് സംഭവമായി. ആരും എതിര്‍ക്കുന്നില്ല. എതിരാളികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. താന്‍ ഇഷ്ടപ്പെടുന്ന തന്നെ സ്വാഗം ചെയ്ത നാട് ഇപ്പോള്‍ വംശവെറിയന്മരുടെതാണ്. സ്പാനിഷുകാര്‍ക്ക് താന്‍ പറയുന്നത് വിഷമമുണ്ടാക്കും. എന്നാലും പറയാതെ പറ്റില്ല. ബ്രസീലില്‍ സ്‌പെയിന്‍ എന്നാല്‍ വംശീയ വെറിയന്മരുടെ രാഷ്ട്രമെന്ന പേരിലാണ് അറിയപ്പെടുത്തത്.'' വിനീഷ്യസ് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടു.

ലാലീഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസിനെതിരെയും വിനീഷ്യസ് ആഞ്ഞടിച്ചിട്ടുണ്ട്. വംശീയ വാദികളെ എതിര്‍ക്കാതെ തന്നെ വിമര്‍ശിക്കാനാണ് ടെബാസിന്റെ ശ്രമമെന്നും ലാലിഗയുടെ അന്തസ് നഷ്ടമായെന്ന് മനസ്സിലാക്കാന്‍ സാമൂഹമാധ്യമങ്ങള്‍ പ്രസിഡന്റ് നോക്കണമെന്നും വിനീഷ്യസ് പറഞ്ഞു. വംശീയ വിദ്വേഷങ്ങള്‍ക്ക് എതിരെ വിളിച്ച യോഗത്തില്‍ വിനീഷ്യസ് പങ്കെടുത്തില്ലെന്ന ടെബാസ് പറഞ്ഞിരുന്നു. ഇതിനാണ് താരത്തിന്റെ ചുട്ട മറുപടി. 

കാസമിറോയും ഇടപ്പെട്ടു! നെയ്മര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് സൂചന; വിടാതെ ന്യൂകാസില്‍

ഇതിനിടെ വംശീയ അധിക്ഷേപത്തിനെതിരെ റയല്‍ മാഡ്രിഡ് നിയമനടപടികളിലേക്ക് കടുന്നു. സ്പാനിഷ് അറ്റോര്‍ണി ജനറലിന് പരാതി നല്‍കിയിരിക്കുകയാണ് ക്ലബ്. വിനീഷ്യസിന് ഐക്യദാര്‍ഢ്യവുമായി ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോ, ബാഴ്‌സ പരിശീലകന്‍ സാവി എന്നിവരും രംഘത്തെത്തി. ഇതിനിടെ വിനി റയല്‍ വിടുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും വിനിക്ക് പിന്നാലെയുണ്ടെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ റയല്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്.

click me!