സലാ ഇത്തിഹാദിലെത്തും! കൂടെ ക്ലബിന്റെ ഓഹരിയും? പ്രശ്‌നം ക്ലോപ്പിനോടുള്ള അതൃപ്തി?

By Web TeamFirst Published Aug 25, 2023, 11:28 PM IST
Highlights

സലാ സൗദിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് നിഷേധിച്ചു. സലാക്ക് വേണ്ടി ആരും ക്ലബ്ബിനെ സമീപിച്ചിട്ടില്ലെന്നും ക്ലോപ്പ് പറഞ്ഞു. സൗദി ക്ലബ്ബില്‍ നിന്ന് വാഗ്ദാനമുണ്ടെന്ന വാര്‍ത്തകള്‍ സലായുടെ ഏജന്റ് റാമി അബ്ബാസും  നേരത്തെ നിഷേധിച്ചിരുന്നു

ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ ഇത്തിഹാദിലേക്ക്. 65 ദശലക്ഷം പൗണ്ട് വാര്‍ഷിക പ്രതിഫലത്തിന് സലാ അല്‍ ഇത്തിഹാദുമായി കരാറിലെത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇതേസമയം, ലിവര്‍പൂളോ അല്‍ ഇത്തിഹാദോ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് ഇത്തിഹാദ് സലായ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 62 ദശലക്ഷം പൗണ്ടാണ് അല്‍ നസ്‌റില്‍ റൊണാള്‍ഡോയുടെ വാര്‍ഷിക പ്രതിഫലം. 

അതേസമയം, സലാ സൗദിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് നിഷേധിച്ചു. സലാക്ക് വേണ്ടി ആരും ക്ലബ്ബിനെ സമീപിച്ചിട്ടില്ലെന്നും ക്ലോപ്പ് പറഞ്ഞു. സൗദി ക്ലബ്ബില്‍ നിന്ന് വാഗ്ദാനമുണ്ടെന്ന വാര്‍ത്തകള്‍ സലായുടെ ഏജന്റ് റാമി അബ്ബാസും  നേരത്തെ നിഷേധിച്ചിരുന്നു. ആഴ്ചയില്‍ 1.25 മില്യണ്‍ പൗണ്ടിന്റെ പ്രതിഫലമെന്നതായിരുന്നു ഇത്തിഹാദിന്റെ വാഗ്ദാനം. സൗദിയിലെ വരുമാനത്തിന് നികുതി നല്‍കേണ്ടാത്തതിനാല്‍ ഇത് കളിക്കാരെ സംബന്ധിച്ചിടത്തോളം മോഹവാഗ്ദാനമാണ്.

Latest Videos

ഇതിന് പുറമെ ഡേവിഡ് ബെക്കാം എംഎല്‍എസിലേക്ക് മാറുമ്പോള്‍ നല്‍കിയതുപോലെ ഭാവിയില്‍ ക്ലബ്ബില്‍ ഓഹരി പങ്കാളിത്തവും സലാക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബെക്കാം ഇന്റര്‍ മയാമി ക്ലബ്ബിന്റെ ഉടമകളില്‍ ഒരാളായെന്ന് മാത്രമല്ല ഈ സീസണില്‍ ലിയോണല്‍ മെസിയെ മയാമിയിലെത്തിക്കുകയും ചെയ്തു. 

പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ സലായെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് മുഴുവന്‍ സമയവും കളിപ്പിച്ചിരിന്നില്ല. 77-ാം മിനിറ്റില്‍ തിരിച്ചുവിളിച്ചതില്‍ താരം കോച്ചിനോട് പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സബ് ചെയ്തതിലൂടെ രണ്ട് റെക്കോര്‍ഡുകള്‍ നേടാനുള്ള അവസരമാണ് സലാക്ക് നഷ്ടമായത്.

ഡ്യൂറന്‍ഡ് കപ്പില്‍ കേരളത്തില്‍ പ്രതീക്ഷകള്‍ അവസാനിച്ചു! ഈസ്റ്റ് ബംഗാളിനോട് തോറ്റ് ഗോകുലം കേരളയും പുറത്ത്

click me!