സൗഹൃദ മത്സരത്തിനായി അര്‍ജന്റീന ഇന്ത്യയെ ക്ഷണിച്ചു! മെസിയേയും ടീമിനേയും താങ്ങാനാവാതെ എഐഎഫ്എഫ് പിന്മാറി

By Web Team  |  First Published Jun 20, 2023, 12:30 PM IST

ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളില്‍ ഒന്ന് ഇന്ത്യക്കെതിരെയാണ് കളിക്കേണ്ടിയിരുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിടുന്ന വിവരം.


കൊല്‍ക്കത്ത: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ടീം ഒരുപക്ഷേ അര്‍ജന്റീനയായിരിക്കും. ഇക്കാര്യം ഖത്തര്‍ ലോകകപ്പില്‍ വ്യക്തമായതാണ്. ലോകകപ്പ് നേട്ടത്തിന് ശേഷം തങ്ങള്‍ക്ക് പിന്തുണ നല്‍കിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെത്തിയിരുന്നു. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം പരാമര്‍ശിക്കാന്‍ അസോസിയേഷന്‍ മറന്നില്ല. അതിന് പിന്നാലെയാണ് സൗഹൃദ മത്സരങ്ങള്‍ക്കായി അര്‍ജന്റീന ഏഷ്യയിലെത്തിയത്. ബെയ്ജിംഗില്‍ ഓസ്‌ട്രേലിയക്കെതിരേയും ജക്കാര്‍ത്തയില്‍ ഇന്തോനേഷ്യക്കെതിരേയുമാണ് അര്‍ജന്റീന കളിച്ചത്. 

ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇപ്പോള്‍ കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളില്‍ ഒന്ന് ഇന്ത്യക്കെതിരെയാണ് കളിക്കേണ്ടിയിരുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിടുന്ന വിവരം. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇത്തരത്തില്‍ ഒരു ആവശ്യം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിയിച്ചുന്നു. എന്നാല്‍ എഐഎഫ്എഫിന് പിന്മാറേണ്ടി വന്നു. ലോകചാംപ്യന്മാരായ അര്‍ജന്റൈന്‍ ടീം ആവശ്യപ്പെട്ട തുക വലുതായിരുന്നുവെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ പ്രഭാകരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

Latest Videos

undefined

അദ്ദേഹത്തിന്റെ വാക്കുകള്‍... ''സൗഹൃദ മത്സരത്തിനായി അര്‍ജന്റീന എഐഎഫ്എഫിനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ പറയുന്ന വലിയ തുക സംഘടിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു. അത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കണമെങ്കില്‍ ശക്തമായ പിന്തുണ വേണം. അവര് വലിയ തുക ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഫുട്‌ബോള്‍ അത്രയും വലിയൊരു വരുമാനം നിലവില്‍ ഇന്ത്യക്കില്ല.'' അദ്ദേഹം വ്യക്താക്കി. 

ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാവാതെ ഐസിസി, കാരണം പാക്കിസ്ഥാനെന്ന് കുറ്റപ്പെടുത്തി ബിസിസിഐ

ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റീനയ്‌ക്കെതിരെ കളിക്കാന്‍ മറ്റുടീമുകള്‍ കൊതിക്കുകയാണ്. ഇതിഹാസതാരം ലിയോണല്‍ മെസിയുടെ സാന്നിധ്യം തന്നെയാണ് അതിന് കാരണം. 32 മുതല്‍ 40 കോടി വരെയാണ് അര്‍ജന്റീന ആവശ്യപ്പെടുന്നത്. നേരത്തെ, ബംഗ്ലാദേശിനെതിരെ കളിക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!