ചാംപ്യന്‍സ് ലീഗ്: അത്ഭുതങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ലിവര്‍പൂള്‍! അനായാസം ക്വാര്‍ട്ടറില്‍ കടക്കാന്‍ റയല്‍

By Web Team  |  First Published Mar 15, 2023, 9:58 AM IST

മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ആദ്യപാദം തോറ്റശേഷം എവേ മത്സരത്തിലെ ജയത്തോടെ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഇതുവരെ ഒരു ടീമും മറികടന്നിട്ടില്ലെന്നതാണ് ചരിത്രം. എന്നാല്‍ മിറാക്കിള്‍ ഓഫ് ഇസ്താംബുളിന്റെ ശില്‍പ്പികള്‍ റയലിനെ വീഴ്ത്താമെന്ന ആത്മവിശ്വാസത്തിലാണ്.


മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ്, ഇന്ന് ലിവര്‍പൂളിനെ നേരിടും. ആന്‍ഫീല്‍ഡിന്റെ ആരവങ്ങളെ ഗോള്‍മഴ കൊണ്ട് മറികടന്ന ആവേശത്തിലാണ് റയല്‍ മാഡ്രിഡ്. ആദ്യപാദത്തില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ അഞ്ച് ഗോളിന്. രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ചെമ്പടയുടെ തോല്‍വി. സാന്റിയാഗോ ബെര്‍ണബ്യൂവിലിറങ്ങുമ്പോള്‍ ലിവര്‍പൂളിന് വെറും ജയം മാത്രം പോരെന്ന് ചുരുക്കം.

മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ആദ്യപാദം തോറ്റശേഷം എവേ മത്സരത്തിലെ ജയത്തോടെ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഇതുവരെ ഒരു ടീമും മറികടന്നിട്ടില്ലെന്നതാണ് ചരിത്രം. എന്നാല്‍ മിറാക്കിള്‍ ഓഫ് ഇസ്താംബുളിന്റെ ശില്‍പ്പികള്‍ റയലിനെ വീഴ്ത്താമെന്ന ആത്മവിശ്വാസത്തിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏഴ് ഗോളിന് മുക്കിയ ആവേശമുണ്ടെങ്കിലും അവസാന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂള്‍ ബേണ്‍മൗത്തിനോട്
തോറ്റാണ് വരുന്നത്.

Latest Videos

undefined

പരിക്കേറ്റ്പുറത്തിരിക്കുന്ന തിയാഗോയ്ക്ക് പുറമെ നബി കെയ്റ്റയ്ക്കും ഫിറ്റ്‌നസ് പ്രശ്‌നമുള്ളത് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന് ആശങ്കയാണ്. റയലിനാകട്ടെ സൂപ്പര്‍താരം കരീം ബെന്‍സെമ പരിക്ക് മാറി തിരിച്ചെത്തുന്ന ആവേശം കരുത്ത്. ഡേവിഡ് അലാബ ഇന്നും കളിക്കില്ല. അന്റോണിയോ റൂഡിഗര്‍,എദര്‍ മിലിറ്റാവോ സഖ്യം തന്നെയാകും പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുക. 

ഇറ്റാലിയന്‍ ലീഗില്‍ ഉജ്വലഫോമിലുള്ള നാപ്പോളിക്ക് ഐന്‍ട്രാക്റ്റിനെതിരെ സ്വന്തം മണ്ണിലിറങ്ങുമ്പോള്‍ ശങ്കയേതുമില്ല. ദ്യപാദത്തില്‍ രണ്ട് ഗോള്‍ ജയമുള്ളതിനാല്‍ മത്സരം സമനിലയായാലും ഇറ്റാലിയന്‍ രുത്തര്‍ അവസാന എട്ടിലെത്തും. ഇന്ന് രാത്രി ഒന്നരയ്ക്കാണ് രണ്ട് ത്സരങ്ങളും തുടങ്ങുക.

ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. സിറ്റി എതിരില്ലാത്ത ഏഴ് ഗോളിന് ആര്‍ബി ലൈപ്‌സിഷിനെ വീഴ്ത്തി. ഇരുപാദങ്ങളിലുമായി 8-1ന്റെ ജയം. ഇന്റര്‍ മിലാന്‍ ആദ്യപാദത്തില്‍ നേടിയ ഒരു ഗോളിന്റെ പിന്‍ബലത്തില്‍ എഫ്‌സി പോര്‍ട്ടോയെ മറികടക്കുകയായിരുന്നു.

സീസണില്‍ കളിച്ചത് 98 മിനിറ്റുകള്‍ മാത്രം! റയല്‍ പരിശീലകന്‍ ആഞ്ചലോട്ടിയുമായി മിണ്ടാറില്ലെന്ന് ഹസാര്‍ഡ്

click me!