കാര്‍ലോ ആഞ്ചലോട്ടി ബ്രസീലിലേക്ക്; റയലിന്‍റെ പരിശീലകനാകാനൊരുങ്ങി ഇതിഹാസ താരം

By Web Team  |  First Published Mar 6, 2023, 10:58 AM IST

ഈ സീസണിൽ ആ മികവിലേക്ക് എത്താൻ റയലിന് കഴിയുന്നില്ല. എൽ ക്ലാസിക്കോയിൽ രണ്ടുതവണയും ബാഴ്സലോണയോട് തോറ്റു. പിന്നാലെ കോപ ഡെല്‍ റേ ആദ്യ പാദത്തിലും ലെവന്‍ഡോവ്സ്കി ഇല്ലാതെ ഇറങ്ങിയ ബാഴ്സയോട് തോല്‍വി. കഴിഞ്ഞ 11 മാസത്തിനിടെ സാന്‍റായാഗോ ബെര്‍ണാബ്യൂവില്‍ റയലിന്‍റെ ആദ്യ തോല്‍വി.


മാഡ്രിഡ്: പരിശീലകന്‍ കോച്ച് കാർലോ ആഞ്ചലോട്ടിക്ക് പകരക്കാരനെ കണ്ടെത്താൻ നീക്കം തുടങ്ങി റയൽ മാഡ്രിഡ്. രണ്ട് പരിശീലകരാണ് റയലിന്‍റെ പരിഗണനയിലുള്ളത്. കഴിഞ്ഞ സീസണിൽ ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡ് കിരീടം നേടിയത് കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു.

ഈ സീസണിൽ ആ മികവിലേക്ക് എത്താൻ റയലിന് കഴിയുന്നില്ല. എൽ ക്ലാസിക്കോയിൽ രണ്ടുതവണയും ബാഴ്സലോണയോട് തോറ്റു. പിന്നാലെ കോപ ഡെല്‍ റേ ആദ്യ പാദത്തിലും ലെവന്‍ഡോവ്സ്കി ഇല്ലാതെ ഇറങ്ങിയ ബാഴ്സയോട് തോല്‍വി. കഴിഞ്ഞ 11 മാസത്തിനിടെ സാന്‍റായാഗോ ബെര്‍ണാബ്യൂവില്‍ റയലിന്‍റെ ആദ്യ തോല്‍വി. ഇതോടെ വരുന്ന സീസണിൽ ആഞ്ചലോട്ടിക്ക് പകരം പുതിയ പരിശീലകനെ നിയമിക്കാനുള്ള നീക്കത്തിലാണ് റയൽ മാഡ്രിഡ്. മുൻകോച്ച് സിനദിൻ സിദാൻ റയലിലേക്ക് തിരിച്ചെത്തുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ റയൽ പ്രസിഡന്‍റ് ഫ്ലോറെന്റീനോ പെരസ് സിദാനെ പരിഗണിക്കുന്നില്ലെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Latest Videos

undefined

ലിവര്‍പൂളില്‍ മുങ്ങി മാഞ്ചസ്റ്റര്‍; ഏഴ് ഗോള്‍ തോല്‍വിയില്‍ നാണംകെട്ട് യുണൈറ്റഡ്

ചെൽസിയുടെ മുൻകോച്ച് തോമസ് ടുഷേൽ, റയലിന്‍റെ ഇതിഹാസതാരങ്ങളിൽ ഒരാളായ റൗൾ ഗോൺസാലസ് എന്നിവരിൽ ഒരാളെ കോച്ചാക്കാനാണ് പെരസിന് താൽപര്യം. റയലിന്‍റെ ജൂനിയ‍ർ ടീം പരിശീലകനാണിപ്പോൾ റൗൾ. റയലുമായി ഏറെ അടുപ്പമുള്ള ക്ലബിന്‍റെ ശൈലി നന്നായി അറിയുന്ന റൗളിനെ ആഞ്ചലോട്ടിയുടെ പകരക്കാരനായി നിയമിക്കാനാണ് സാധ്യത. കഴിഞ്ഞ ആഴ്ച ഷാല്‍ക്കെ പരിശീലകനാവാനുള്ള ഓഫര്‍ റൗള്‍ നിരസിച്ചിരുന്നു. ഇത് റയല്‍ പരിശീലകനാവാന്‍ വേണ്ടിയാണെന്നാണ്  റിപ്പോര്‍ട്ട്.

ഈ സീസണുശേഷം ആഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്‍റെ പരിശീലകനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പില്‍ ബ്രസീലിനെ പരിശീലിപ്പിച്ച ടിറ്റെ സ്ഥാനമൊഴിഞ്ഞ ഉടന്‍ ആഞ്ചലോട്ടിയെ ബ്രസീല്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ആദ്യം താല്‍പര്യം കാട്ടിതിരുന്ന ആഞ്ചലോട്ടിക്ക് സീസണുശേഷം റയലില്‍ തുടരുക ബുദ്ധിമുട്ടാവുമെന്നാണ് കരുതുന്നത്. ബ്രസീല്‍ ടീമിന് ആഞ്ചലോട്ടിയില്‍ ഇപ്പോഴും താല്‍പരപ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!