കിലിയൻ എംബാപ്പെയെ വിടാതെ റയല്‍, പുതിയ ഓഫര്‍ മുന്നോട്ടുവെച്ചു; വിലപേശലുമായി പി എസ് ജി

By Web Team  |  First Published Aug 22, 2023, 1:25 PM IST

എംബാപ്പെയെഈ സീസണിൽ തന്നെ ക്ലബിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്. 250 ദശലക്ഷം യൂറോ വരെയാണ് പി എസ്‌ ജി എംബാപ്പെക്കായി ഇതുവരെ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതിപ്പോള്‍ 150 ദശലക്ഷം യൂറോ വരെയായി കുറഞ്ഞിട്ടുണ്ട്.


മാഡ്രിഡ്: പി എസ്‌ ജി താരം കിലിയൻ എംബാപ്പെക്കായി റയൽ മാഡ്രിഡ് വീണ്ടും രംഗത്ത്. 120 ദശലക്ഷം നൽകി താരത്തെ റാഞ്ചാനാണ് നീക്കം. കരാര്‍ പുതുക്കുന്നതിനെ ചൊല്ലി പി എസ്‌ ജിയുമായുള്ള തര്‍ക്കത്തിൽ താൽകാലിക വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് വീണ്ടും കളിക്കാനിറങ്ങിറയതായിരുന്നു ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ. ടൊലീസോക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി പതിമൂന്നാം മിനിറ്റിൽ ഗോളടിക്കുകയും ചെയ്തു.

ഇടക്കാല കരാറിന് സമ്മതിച്ചില്ലെങ്കിൽ കളിപ്പിക്കില്ലെന്ന് പി എസ്‌ ജി പ്രസിഡന്‍റ് ഭീഷണി മുഴക്കിയതോടെയാണ് എംബാപ്പെ വഴങ്ങിയത്. കരാര്‍ പുതുക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകൾ വന്നു. വൻ തുക മുടക്കി ക്ലബിലെത്തിച്ച എംബാപ്പെയെ വെറും കയ്യോടെ നഷ്ടപ്പെടുന്നത് തടയാനാണ് ഇടക്കാല കരാര്‍ പി എസ്‌ ജി ആവശ്യപ്പെട്ടത്.

Latest Videos

undefined

അതേസമയം എംബാപ്പെയെഈ സീസണിൽ തന്നെ ക്ലബിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്. 250 ദശലക്ഷം യൂറോ വരെയാണ് പി എസ്‌ ജി എംബാപ്പെക്കായി ഇതുവരെ ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇതിപ്പോള്‍ 150 ദശലക്ഷം യൂറോ വരെയായി കുറഞ്ഞിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കുന്നതിന് മുമ്പായി ഓഗസ്റ്റ് 29നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ എംബാപ്പെക്കായുള്ള അവസാന ഓഫര്‍ റയല്‍ പി എസ് ജിക്ക് മുമ്പില്‍ വെക്കുമെന്ന് ജര്‍മന്‍ മാധ്യമമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 120 മില്യണ്‍ യൂറോ ആയിരിക്കും എംബാപ്പെക്കായി റയല്‍ വാഗ്ദാനം ചെയ്യുക.

കഴിഞ്ഞ തവണയും കിട്ടിയില്ല, ഇത്തവണയുമില്ല! എംബാപ്പെയെ സ്വന്തമാക്കാന്‍ പണം വാരിയെറിയണം

എംബാപ്പെക്കായി 120 മില്യണ്‍ യൂറോ മുടക്കാന്‍ റയല്‍ ഡയറക്ടര്‍ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവസാന വിലപേശലില്‍ 150 മില്യണ്‍ യൂറോ എങ്കിലും വേണമെന്ന നിലപാടിലാണ് പി എസ് ജി. ഇടക്കാല കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ അടുത്ത സീസണൊടുവില്‍ എംബാപ്പെ ഫ്രീ ഏജന്‍റായി ക്ലബ്ബ് വിടുമെന്നതിനാല്‍ 120 മില്യണ്‍ യൂറോക്ക് തന്നെ എംബാപ്പെയെ നൽകാൻ പി എസ്‌ ജി നിര്‍ബന്ധിതരാകുമെന്ന വിലയിരുത്തലിലാണ് റയൽ.

വര്‍ഷങ്ങളായി റയലിന്‍റെ റഡാറിലുള്ള താരമാണ് കിലിയൻ എംബാപ്പെ. റയലിലേക്ക് ചേക്കേറാനാണ് എംബാപ്പെയും വ്യക്തിപരമായി ആഗ്രഹിക്കുന്നത്. 2017ലാണ് വായ്പാടിസ്ഥാനത്തില്‍ മൊണോക്കോയില്‍ നിന്ന് എംബാപ്പെ പി എസ് ജിയിലെത്തിയത്. ഈ സീസണില്‍ തന്‍റെ അടുത്ത കൂട്ടുകാരനായ ഒസ്മാന്‍ ഡെംബലെയെ ടീമിലെത്തിക്കുകയും അത്ര രസത്തിലല്ലാതിരുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിടുകയും ചെയ്തതോടെ എംബാപ്പെ ഇപ്പോള്‍ പി എസ് ജിയില്‍ സംതൃപ്തനാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!