2029 വരെയുള്ള കരാറിലാണ് എംബാപ്പെ ഒപ്പുവച്ചത്. അതേസമയം, ലൂക്ക മോഡ്രിച്ചിന്റെ കരാര്‍ നീട്ടാനും റയല്‍ തീരുമാനിച്ചു.
മാഡ്രിഡ്: അടുത്ത സീസണില്‍ കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനൊപ്പം പന്തുതട്ടും. ഫ്രഞ്ച് റയലുമായി കരാറൊപ്പിട്ടുവെന്ന് പ്രമുഖ സ്‌പോര്‍സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പുറത്തുവിട്ടു. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്. അത് അടുത്ത ആഴ്ച്ചയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. പിഎസ്ജിയില്‍ നിന്നാണ് താരത്തെ റയല്‍ റാഞ്ചുന്നത്. വൈകാതെ എംബാപ്പയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
യൂറോ കപ്പിന് മുമ്പ് താരത്തെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമം നടത്തിയിരുന്നു. അതെന്തായാലും പൂര്‍ത്തിയാക്കാന്‍ യുവേഫ ചാംപ്യന്‍സ് ലീഗ് ജേതാക്കള്‍ക്ക് സാധിച്ചു. ജൂണ്‍ 14നാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. റയലിലേക്ക് വരുമെന്ന് എംബാപ്പെ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. 2029 വരെയുള്ള കരാറിലാണ് എംബാപ്പെ ഒപ്പുവച്ചത്. അതേസമയം, ലൂക്ക മോഡ്രിച്ചിന്റെ കരാര്‍ നീട്ടാനും റയല്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ നീട്ടിയത്. ടോണി ക്രൂസ് വിരമിച്ചതും മോഡ്രിച്ചിന്റെ കരാര്‍ നീട്ടികൊടുക്കാന്‍ റയലിനെ പ്രചോദിപ്പിച്ചു.
undefined
സഞ്ജുവിന് പ്രതീക്ഷ നല്‍കി രോഹിത്തിന്റെ വാക്കുകള്‍! ബാറ്റിംഗ് ലൈനപ്പിനെ കുറിച്ചൊന്നും തീരുമാനമായില്ല
2012 മുതല്‍ റയലിനൊപ്പമുണ്ട് മോഡ്രിച്ച്. 38കാരനായ താരത്തിന്റെ ഈ മാസം അവസാനിക്കേണ്ടതായിരുന്നു. റയലിനൊപ്പം 26 കിരീടങ്ങളും ക്രൊയേഷ്യന്‍ താരം നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാന്‍ ആണ് മോഡ്രിച്ച് ആഗ്രഹിക്കുന്നത്. അല്‍ നസറില്‍ നിന്ന് വലിയ ഓഫര്‍ മോഡ്രിച്ചിനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നിരസിക്കുകയായിരുന്നു.