റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടിയത്. എഴുപത്തിയൊന്നാം മിനിറ്റില്‍ അറോഹോ ചുവപ്പുകാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് ബാഴ്‌സ കളി പുര്‍ത്തിയാക്കിയത്.
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍മാര്‍. റയല്‍ ഫൈനലില്‍ ചിരവൈരികളും കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണയെ തോല്‍പിച്ചു. ഒന്നിനെതിരെ നാല് ഗോളിനായിരുന്നു റയലിന്റെ ആധികാരിക ജയം. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കാണ് റയലിന് കരുത്തായത്. മറ്റൊരു ബ്രസീലിയന്‍ താരമായ റോഡ്രിഡോ ആയിരുന്നു റയലിന്റെ നാലാം ഗോള്‍ നേടിയത്.
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടിയത്. എഴുപത്തിയൊന്നാം മിനിറ്റില്‍ അറോഹോ ചുവപ്പുകാര്‍ഡ് കണ്ടതോടെ പത്തുപേരുമായാണ് ബാഴ്‌സ കളി പുര്‍ത്തിയാക്കിയത്. സീസണില്‍ രണ്ടാം തവണയാണ് റയല്‍ എല്‍ ക്ലാസിക്കോയില്‍ ജയം നേടുന്നത്.
undefined
യുണൈറ്റഡിന് സമനില
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലക്കുരുക്ക്. ടോട്ടനം രണ്ട് ഗോള്‍വീതം നേടിയാണ് യുണൈറ്റഡിനെ സനിലയില്‍ കുരുക്കിയത്. രണ്ടുതവണ പിന്നിട്ടുനിന്ന ശേഷം ഒപ്പമെത്തുകയായിരുന്നു ടോട്ടനം. മൂന്നാം മിനിറ്റില്‍ ഹോയ്‌ലന്‍ഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പത്തൊന്‍പതാം മിനിറ്റില്‍ റിച്ചാര്‍ലിസണിലൂടെ ടോട്ടനം ഒപ്പമെത്തി. നാല്‍പതാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിന്റെ ഗോളില്‍ യുണൈറ്റഡ് വീണ്ടും മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടോട്ടനം ഒപ്പമെത്തി. ബെന്റാകൂറായിരുന്നു സ്‌കോറര്‍. 21 കളിയില്‍ 32 പോയിന്റുള്ള യുണൈറ്റഡ് ഏഴും 40 പോയിന്റുള്ള ടോട്ടനം അഞ്ചും സ്ഥാനത്ത്.
പിഎസ്ജിക്ക് ജയം
ഫ്രഞ്ച് ലീഗ് വണ്ണില്‍ പി എസ് ജിയുടെ മുന്നേറ്റം തുടരുന്നു. ലെന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. ബ്രാഡ്‌ലി ബാര്‍കോള, കിലിയന്‍ എംബാപ്പേ എന്നിവരാണ് പിഎസ്ജിയുടെ ഗോലുകള്‍ നേടിയത്. പതിനെട്ട് കളിയില്‍ 43 പോയിന്റുമായി പി എസ് ജി ലീഗില്‍ ഒന്നാം സ്ഥാനതത്താണ്. അവസാന രണ്ട് കളിയും തോറ്റ ലെന്‍സ് 26 പോയിന്റുമായി എട്ടാം സ്ഥാനത്തും.
മിലാന്‍ റോമയെ തകര്‍ത്തു
ഇറ്റാലിയന്‍ സെരി എ യില്‍ എസി മിലാന്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് റോമയെ തോല്‍പിച്ചു. യാസീന്‍ ആദില്‍ , ഒലിവര്‍ ജിറൂദ് , തിയോ ഹെര്‍ണാണ്ടസ് എന്നിവരാണ് മിലാന്റെ ഗോളുകള്‍ നേടിയത്. ലിയാന്‍ഡ്രോ പരേഡസാണ് റോമയുടെ സ്‌കോറര്‍. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ മിലാന്‍ 42 പോയിന്റുമായി ലീഗില്‍ മുന്നാം സ്ഥാനം നിലനിര്‍ത്തി. 29 പോയിന്റുള്ള റോമ ഒന്‍പതാം സ്ഥാനത്താണ്.