രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റയല്‍ താരത്തിനായി ഓഫര്‍ ചെയ്ത ശമ്പളത്തില്‍ നിന്ന് കുറഞ്ഞ തുകയ്ക്കാണ് കരാര്‍ ധാരണയായിരിക്കുന്നത്.
മാഡ്രിഡ്: അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. പാരീസ് സെന്‍റ് ജെർമെയ്ൻ അൾട്രാസിനോട് താരം വിട പറഞ്ഞുവെന്നും റയലില്‍ ചേരുന്നതിന് ചേരുന്നതിന് മുമ്പ് എംബാപ്പെയുടെ വിടവാങ്ങൽ ഞായറാഴ്ച ആയിരിക്കുമെന്നുമാണ് ഫാബ്രീസിയോ റൊമാനോ ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ താരം മറ്റൊരു ക്ലബ്ബുമായും ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും റയലിനോട് മാത്രമാണ് താരത്തിന് താത്പര്യമെന്നും ഫാബ്രിസിയോ റിപ്പോര്‍ട്ട് ചെയ്തു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് റയല്‍ താരത്തിനായി ഓഫര്‍ ചെയ്ത ശമ്പളത്തില്‍ നിന്ന് കുറഞ്ഞ തുകയ്ക്കാണ് കരാര്‍ ധാരണയായിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലും സീസണും അവസാനിച്ചതിനും ശേഷം എംബാപ്പെയുടെ വരവ് റയല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടത് മുതല്‍ കിലിയന്‍ എംബാപ്പെയെ ഏത് വിധേനയും സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. കിലിയന്‍ എംബാപ്പെയെയും റയല്‍ മാഡ്രിഡിനെയും ബന്ധിപ്പിച്ച് മുമ്പും ചര്‍ച്ചകളുണ്ടായിട്ടുണ്ട്.
undefined
2017-18 സീസണില്‍ മൊണോക്കോയില്‍ നിന്ന് പിഎസ്‌ജിയില്‍ എത്തിയ വേളയിലും താരത്തിനായി റയല്‍ വലവിരിച്ചിരുന്നു. 2021/22 സീസണില്‍ എംബാപ്പെയുടെ പിഎസ്‌ജിയിലെ ആദ്യ കരാര്‍ അവസാനിക്കാറായപ്പോഴും സമാനമായ ചര്‍ച്ചകളുണ്ടായി. എന്നാല്‍ എംബാപ്പെ പിഎസ്‌ജിയുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടിയതോടെ ചര്‍ച്ചകള്‍ അന്ന് അവസാനിച്ചു. റയലിന്‍റെ മധ്യനിര താരമായ ലൂക്കാ മോഡ്രിച്ച് ഈ സീസണോടെ ക്ലബ് വിട്ടാല്‍ അദേഹം അണിയുന്ന പത്താം നമ്പര്‍ ജേഴ്സി കിലിയന്‍ എംബാപ്പെയ്ക്ക് ലഭിക്കും. ഫ്രാന്‍സിനായി നിലവില്‍ എംബാപ്പെ വിഖ്യാതമായ 10-ാം നമ്പര്‍ കുപ്പായമാണ് അണിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം