അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ജെയിംസ് മില്‍നര്‍! തുടര്‍ച്ചയായി 23 സീസണുകള്‍ കളിക്കുന്ന താരം

By Web Team  |  First Published Aug 20, 2024, 7:50 PM IST

2002ല്‍ പതിനാറാം വയസ്സില്‍ പ്രീമിയര്‍ ലീഗില്‍ പന്ത് തട്ടിത്തുടങ്ങിയ ജയിസ് മില്‍നര്‍ ഇത്തവണ ബ്രൈറ്റണ്‍ ജഴ്‌സിയില്‍ എവര്‍ട്ടനെതിരെ ഇറങ്ങിയപ്പോള്‍ സ്വന്തമാക്കിയത് ചരിത്രനേട്ടം.


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അതുല്യ റെക്കോര്‍ഡ് സ്വന്തമാക്കി ജെയിംസ് മില്‍നര്‍. തുടര്‍ച്ചയായി 23 സീസണില്‍ കളിക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് മില്‍നര്‍ സ്വന്തമാക്കിയത്. 2002ല്‍ പതിനാറാം വയസ്സില്‍ പ്രീമിയര്‍ ലീഗില്‍ പന്ത് തട്ടിത്തുടങ്ങിയ ജയിസ് മില്‍നര്‍ ഇത്തവണ ബ്രൈറ്റണ്‍ ജഴ്‌സിയില്‍ എവര്‍ട്ടനെതിരെ ഇറങ്ങിയപ്പോള്‍ സ്വന്തമാക്കിയത് ചരിത്രനേട്ടം. തുടര്‍ച്ചയായ ഇരുപത്തിമൂന്നാം പ്രീമിയര്‍ ലീഗ് സീസണ്‍. മറികടന്നത് 22 സീസണില്‍ പന്തുതട്ടിയ റയാന്‍ ഗിഗ്‌സിന്റെ റെക്കോര്‍ഡ്. 

മില്‍നര്‍ 2002ല്‍ ലീഡ്‌സ് യുണൈറ്റഡില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒന്‍പത് വയസ് മാത്രം പ്രായമുണ്ടായിരുന്ന ബ്രൈറ്റണ്‍ കോച്ച് ഫാബിയന്‍ ഹസ്ലറിന് കീഴില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തി എന്നതും കൗതുകം. റയാന്‍ ഗിഗ്‌സ് 22 വര്‍ഷവും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചപ്പോള്‍ മില്‍നര്‍ ലീഡ്‌സ് യുണൈറ്റഡ്, ന്യൂകാസില്‍ യുണൈറ്റഡ്, ആസ്റ്റണ്‍ വില്ല, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ബ്രൈറ്റണ്‍ ടീമുകളിലൂടെയാണ് 23 സീസണിലെത്തിയത്. മില്‍നര്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ചത് ലിവര്‍പൂളില്‍.

Latest Videos

undefined

വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് പോലുമില്ല! ഭാവി പദ്ധതികളെ കുറിച്ച് വ്യക്തമാക്കി സ്റ്റീവന്‍ സ്മിത്ത്

2015 മുതല്‍ 2023 വരെ. ലിവര്‍പൂളിനായി 230 മത്സരങ്ങളില്‍ നേടിയത് 19 ഗോള്‍. പ്രീമിയര്‍ ലീഗിലെ 23 സീസണില്‍ നിന്നായി ആകെ 636 മത്സരങ്ങള്‍. 17 മത്സരങ്ങളില്‍ കൂടി ബൂട്ടണിഞ്ഞാല്‍ മില്‍നറെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തും. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച ആസ്റ്റണ്‍ വില്ലയുടെ ഗാരത് ബാരിയുടെ റെക്കോര്‍ഡ് മില്‍നറുടെ പേരിനൊപ്പമാവും. മുപ്പത്തിയെട്ടുകാരനായ മില്‍നര്‍ ഇംഗ്ലണ്ടിനായി 61 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

click me!