വൻകരയിലെ കിരീടമുള്ള രാജാക്കന്മാരായി ഖത്തർ തുടരും; ജോർദാൻ വീര്യം പെനാൽട്ടിയിൽ മുങ്ങി, ഹാട്രിക്കടിച്ച് അക്രം

By Web Team  |  First Published Feb 10, 2024, 11:22 PM IST

ഖത്തറിനായി അക്രം അഫീഫ് ഹാട്രിക്ക് നേടിയപ്പോൾ യാസന്‍ അല്‍ നയ്മത്താണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ നേടിയത്.


ദോഹ: ഏഷ്യ വൻകരയിലെ ചാമ്പ്യൻ പട്ടം ഖത്തറിന്‍റെ കൈവശം ഭദ്രം. ഏഷ്യൻ ചാമ്പ്യനാകാനുള്ള പോരാട്ടത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തുരത്തി ഖത്തർ കിരീടം നിലനിർത്തി. പൊരുതിക്കളിച്ച ജോർദാനെ പെനാൽട്ടിയിലൂടെയാണ് ഖത്തർ മടക്കിയത്. ഖത്തറിന്‍റെ മൂന്ന് ഗോളും പെനാൽറ്റിയിലൂടെയായിരുന്നു എന്നത് മത്സരത്തിലെ സവിശേഷതയായി.

ഏഷ്യൻ വൻകരയിൽ ഖത്ത‌‍ർ ചാമ്പ്യൻമാരാകുന്നത് തുടര്‍ച്ചയായ രണ്ടാംതവണയാണ്. മൂന്ന് പെനാല്‍റ്റികളും ജോർദാന്‍റെ വലയിലെത്തിച്ച അക്രം അഫീഫിന്റെ ഹാട്രിക് മികവാണ് ചാമ്പ്യൻമാർക്ക് തുണയായത്. സീസണിൽ വമ്പൻ അട്ടിമറികളിലൂടെ കിരീടപോരാട്ടത്തിനിറങ്ങി ജോര്‍ദാന്‍, തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും വിജയം അകന്നുനിന്നു. ഖത്തറിനായി അക്രം അഫീഫ് ഹാട്രിക്ക് നേടിയപ്പോൾ യാസന്‍ അല്‍ നയ്മത്താണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

Latest Videos

undefined

തിരുവനന്തപുരം ലുലുമാളിലൊരു ഉഗ്രൻ കാഴ്ചയുടെ വസന്തം, വേഗം വിട്ടാൽ കാണാം! ഇനി 2 ദിനം കൂടി അപൂർവ്വതകളുടെ പുഷ്പമേള

കലാശ പോരാട്ടം ഇങ്ങനെ

ഏഷ്യൻ ചാമ്പ്യനാകാനുള്ള പോരാട്ടത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തുരത്തിയാണ് ഖത്തർ കിരീടം നിലനിർത്തിയത്. പൊരുതിക്കളിച്ച ജോർദാനെ പെനാൽട്ടിയിലൂടെയാണ് ഖത്തർ മടക്കിയത്. ഖത്തറിന്‍റെ മൂന്ന് ഗോളും പെനാൽറ്റിയിലൂടെയായിരുന്നു എന്നത് മത്സരത്തിലെ സവിശേഷതയായി. ഏഷ്യൻ വൻകരയിൽ ഖത്ത‌‍ർ ചാമ്പ്യൻമാരാകുന്നത് തുടര്‍ച്ചയായ രണ്ടാംതവണയാണ്. മൂന്ന് പെനാല്‍റ്റികളും ജോർദാന്‍റെ വലയിലെത്തിച്ച അക്രം അഫീഫിന്റെ ഹാട്രിക് മികവാണ് ചാമ്പ്യൻമാർക്ക് തുണയായത്. സീസണിൽ വമ്പൻ അട്ടിമറികളിലൂടെ കിരീടപോരാട്ടത്തിനിറങ്ങി ജോര്‍ദാന്‍, തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും വിജയം അകന്നുനിന്നു. ഖത്തറിനായി അക്രം അഫീഫ് ഹാട്രിക്ക് നേടിയപ്പോൾ യാസന്‍ അല്‍ നയ്മത്താണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തുരത്തിയാണ് ഖത്തർ കിരീടം നിലനിർത്തിയത്. പൊരുതിക്കളിച്ച ജോർദാനെ പെനാൽട്ടിയിലൂടെയാണ് ഖത്തർ മടക്കിയത്. ഖത്തറിന്‍റെ മൂന്ന് ഗോളും പെനാൽറ്റിയിലൂടെയായിരുന്നു എന്നത് മത്സരത്തിലെ സവിശേഷതയായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!