ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത്; അധികൃതര്‍ നല്‍കുന്ന ഉറപ്പ്

By Web Team  |  First Published Oct 25, 2022, 10:26 AM IST

നവംബര്‍ ഇരുപതിന് അല്‍ ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഉദ്ഘാടന ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ഫിഫ ഒദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.


മനാമ: ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഉദ്ഘാടന ചടങ്ങിന് ഖത്തര്‍ എന്തൊക്കെയാണ് ഒരുക്കിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത് എന്നാണ് ഫിഫ നല്‍കുന്ന ഉറപ്പ്. ലോകകപ്പിന് വേദിയാവുന്ന ഏറ്റവും ചെറിയ രാജ്യമായ ഖത്തര്‍ ഒരുക്കങ്ങളെല്ലാം അത്യാധുനിക രീതിയില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

നവംബര്‍ ഇരുപതിന് അല്‍ ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഉദ്ഘാടന ചടങ്ങില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ഫിഫ ഒദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും കൊളംബിയന്‍ ഗായിക ഷക്കീറ, ഇംഗ്ലീഷ് ഗായിക ഡുവ ലിപ, കൊറിയന്‍ ബാന്‍ഡ് ബിടിഎസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Videos

യുവേഫ ചാംപ്യന്‍സ് ലീഗ്: പിഎസ്ജിയും ചെല്‍സിയും ഇന്നിറങ്ങും; ബാഴ്‌സയ്ക്ക് നാളെ നിര്‍ണായകം 

ദക്ഷിണാഫ്രിക്ക വേദിയായ 2010ലെ ലോകകപ്പ് ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത് ഷക്കീറയുടെ ഗാനത്തിലൂടെയാണ്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും ഹിറ്റായ പാട്ടും ഇതുതന്നെ. ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പാണ് ഖത്തറിലേത്. ഇക്വഡോര്‍ ഖത്തര്‍ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഡിസംബര്‍ പതിനെട്ടിനാണ് കിരീടപ്പോരാട്ടം.

ടൂറിസം മേഖയിലും പ്രതീക്ഷ

ലോകകപ്പ് ആരവങ്ങള്‍ക്കിടെ രാജ്യത്തെ ടൂറിസം മേഖലയിലും വന്‍ കുതിച്ചുചാട്ടം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. ലോകകപ്പിന് എത്തുന്നവര്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലോകകപ്പ് നാളുകളില്‍ പന്ത്രണ്ടുലക്ഷം പേരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് എത്തുന്നവര്‍ക്കായി ഡെസേര്‍ട്ട് സഫാരിയും പാരാമോട്ടോറിംഗും ഒട്ടകപ്പുറത്തെ യാത്രയുമെല്ലാം ഖത്തര്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

യുനെസ്‌കോയുടെ പൈതൃകപട്ടികയിലുള്ള അല്‍ സുബാര ഫോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. ലോകകപ്പിന് വേദിയാവുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. ലോകകപ്പോടെ ഖത്തറിനെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. റോഡ് മാര്‍ഗം ഖത്തറിലേക്ക് എത്തുന്നവര്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാണികളെ സ്വീകരിക്കാന്‍ സൗദി അതിര്‍ത്തിയായ അബൂസമ്രയില്‍ വന്‍ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

click me!