എംബാപ്പെ ഇല്ലാതെ പിഎസ്ജി പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക്! താരത്തെ ഈ വര്‍ഷം തന്നെ വിറ്റൊഴിവാക്കിയേക്കും

By Web Team  |  First Published Jul 22, 2023, 4:31 PM IST

എംബാപ്പെയ്ക്ക് ഫ്രീ ഏജന്റായി പോവാനാണ് താല്‍പര്യം. അതും സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡിലേക്ക്.  ഈ നീക്കം പിഎസ്ജി തകര്‍ത്തു.


പാരീസ്: ജപ്പാനില്‍ നടക്കുന്ന പിഎസ്ജിയുടെ പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്ന് എംബാപ്പെയെ ക്ലബ്ബ് ഒഴിവാക്കി. പിഎസ്ജി മുന്നോട്ടുവെച്ച പ്രതിഫലത്തില്‍ പത്ത് വര്‍ഷത്തെ കരാര്‍ എംബാപ്പെ നിരസിച്ചതോടെയാണ് തരുമാനം. 100 കോടി യൂറോയായിരുന്നു പിഎസ്ജി മുന്നോട്ടുവച്ച പ്രതിഫലം. ഇതോടെ താരത്തെ ഈ സീസണില്‍ തന്നെ ഒഴിവാക്കിയേക്കും. ആദ്യപടിയെന്നോണമെന്നാണ് താരത്തെ പ്രീ സീസണ്‍ മത്സരങ്ങളില്‍ നിന്നൊഴിവാക്കിയത്. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ എംബാപ്പെയ്ക്ക് 34 വയസാവും. ചുരുക്കത്തില്‍ ആജീവനാന്ത കരാര്‍ എന്നുതന്നെ പറയാം.

എന്നാല്‍ എംബാപ്പെയ്ക്ക് ഫ്രീ ഏജന്റായി പോവാനാണ് താല്‍പര്യം. അതും സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡിലേക്ക്.  ഈ നീക്കം പിഎസ്ജി തകര്‍ത്തു. പിഎസ്ജിയുമായി 2024ല്‍ അവസാനിക്കുന്ന കരാര്‍ പുതുക്കുന്നില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ 2024 വരെ കളിക്കാം. ഒരു വര്‍ഷം തുടര്‍ന്നാല്‍ എംബാപ്പെയ്ക്ക് അടുത്ത സീസണില്‍ ഫ്രീ ഏജന്റായിതന്നെ മറ്റൊരു ക്ലബിലേക്ക് ഫ്രഞ്ച് താരത്തിന് പോവാം. എന്നാല്‍ നീക്കം നടക്കില്ലെന്നാണ് പിഎസ്ജി പ്രസിഡന്റ് നാസര്‍ അല്‍ ഖെലൈഫിയുടെ പക്ഷം. 

Latest Videos

undefined

അതുകൊണ്ടുതന്നെ ഒഴിവാക്കാന്‍ പിഎസ്ജി തീരുമാനിക്കുന്നത്. വാങ്ങുന്നവര്‍ എന്തായാലും വമ്പന്‍ തുക നല്‍കേണ്ടി വരും. റയല്‍ മാഡ്രിഡ് അഞ്ച് വര്‍ഷത്തെ കരാറാണ് എംബാപ്പെയ്ക്ക് മുന്നില്‍ വച്ചിട്ടുള്ളത്. 50 ദശലക്ഷം യൂറോ വാര്‍ഷിക പ്രതിഫലവും അഞ്ച് വര്‍ഷ കരാറുമാണ് ഓഫര്‍. വന്‍തുകയുടെ റിലീസ് ക്ലോസും കരാറിലുണ്ട്. റയലും എംബാപ്പെയും കരാര്‍ വ്യവസ്ഥകളില്‍ ധാരണയിലെത്തിയെന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ലോകത്തിലെ ഏറ്റവും വിലയേറിയ താരത്തെ ട്രാന്‍സ്ഫര്‍ ഫീസില്ലാതെ വിട്ടുനില്‍കില്ലെന്നും കരാര്‍ പുതുക്കുമോ ഇല്ലയോ എന്ന് ഈ മാസം അവസാനിക്കും മുന്‍പ് അറിയിക്കണമെന്നുമാണ് പിഎസ്ജിയുടെ നിലപാട്.

210 കിലോ ഭാരമുള്ള ബാര്‍ബെല്‍ കഴുത്തില്‍ വീണു! ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം

click me!