അശ്വാഭ്യാസത്തിനിടെ പരിക്കേറ്റ് കോമയിലായിരുന്ന പിഎസ്ജി താരം കണ്ണ് തുറന്നു; പ്രാര്‍ത്ഥനയോടെ ആരാധകര്‍

By Web Team  |  First Published Jun 20, 2023, 2:35 PM IST

എല്‍ റോസിയോയില്‍ തിരിച്ചെത്തിയ താരം കുതിരപ്പുറത്ത് കയറുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് അതിവേഗത്തില്‍ വന്ന മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു.


സെവിയ: അശ്വാഭാസ്യത്തിനിടെ പരിക്കേറ്റ പിഎസ്ജി ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ മൂന്ന് ആഴ്്ച്ചകള്‍ക്ക് ശേഷം കോമയില്‍ നിന്നുണര്‍ന്നു. 29കാരനായ റിക്കോ നാട്ടില്‍ അശ്വാഭ്യാസത്തില്‍ പങ്കെടുക്കുമ്പോള്‍ അപകടമുണ്ടായി അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. ഇപ്പോള്‍ പോസിറ്റീവായി മാറ്റാമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. റിക്കോ കുറച്ച് കുറച്ച് എല്ലാം മനസിലാക്കി തുടങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ അല്‍ബ സില്‍വ വ്യക്തമാക്കി.

കിരീട നേട്ടത്തിന് പിന്നാലെ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച ഫ്രഞ്ച് ക്ലബ്, റിക്കോയ്ക്ക് സ്‌പെയിനിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. എല്‍ റോസിയോയില്‍ തിരിച്ചെത്തിയ താരം കുതിരപ്പുറത്ത് കയറുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് അതിവേഗത്തില്‍ വന്ന മറ്റൊരു കുതിരയുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നതിനിടെ ആല്‍ബ സില്‍വ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം കുറിപ്പ് വേദനിപ്പിക്കുന്നതായിരുന്നു. 'ഞങ്ങളോട് നിനക്കുള്ള എല്ലാ സ്‌നേഹത്തിനും നന്ദി. സെര്‍ജിയോയുടെ അതിജീവനത്തിനായി ഒരുപാട് ആളുകള്‍ പ്രാര്‍ഥിക്കുന്നു, അവന്‍ വളരെ ശക്തനാണ്.' മറ്റൊരു പോസ്റ്റില്‍ ആല്‍ബ വ്യക്തമാക്കി.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Alba Silva (@albasilvat)

എന്നെ തനിച്ചാക്കരുതെന്നും നിങ്ങളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും ആല്‍ബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. നിങ്ങളില്ലാതെ എങ്ങനെ ജീവിക്കണമെന്ന് എനിക്കറിയില്ല, ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നുവെന്നും ആല്‍ബ പറഞ്ഞു. മുന്‍ സെവിയ്യ ഗോള്‍കീപ്പറായ റിക്കോ 2018-19ല്‍ ലോണ്‍ അടിസ്ഥാനത്തില്‍ ഫുള്‍ഹാമിലെത്തിയിരുന്നു. 2020 സെപ്റ്റംബര്‍ മുതല്‍ ഫ്രഞ്ച് ചാംപ്യന്മാര്‍ക്കൊപ്പമാണ് റിക്കോ. ലീഗ് വണ്‍ കിരീടം നേടുമ്പോള്‍ റിക്കോ പിഎസ്ജി ടീമിന്റെ ബെഞ്ചിലുണ്ടായിരുന്നു.

ഖത്തര്‍ താരം വംശീയമായി അധിക്ഷേപിച്ചു, സൗഹൃദ ഫുട്ബോള്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച് ന്യൂസിലന്‍ഡ്

29 മത്സരങ്ങളില്‍ പിഎസ്ജിയുടെ ജേഴ്‌സിയണിഞ്ഞു. പിഎസ്ജിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പല്‍ ജിയാന്‍ലുഗി ഡോണരുമയാണ്. അദ്ദേഹത്തിന് പകരക്കാരനായി മാത്രമാണ് റിക്കോ കളിച്ചിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!