ഹിയര്‍ വി ഗോ! ആന്റണി പെരുമ്പാവൂര്‍ ടു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഓള്‍ഡ് ട്രാഫോഡില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Jul 25, 2023, 11:05 AM IST

പോസ്റ്റിന് താഴെ വരുന്ന കമന്റുകളും ഏറെ രസകരമാണ്. തിരിച്ചുവരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിറ്റ് കൊണ്ടുവരുമോ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചിരിക്കുന്നത്.


മാഞ്ചസ്റ്റര്‍: കേരളത്തില്‍ നിരവധി ആരാധകരുണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ഒരിക്കലെങ്കിലും അവരുടെ ഹോംഗ്രൗണ്ട് സന്ദര്‍ശിക്കണമെന്നും മത്സരങ്ങള്‍ കാണണമെന്നും കരുതുന്ന ആത്മാര്‍ത്ഥതയുള്ള ആരാധകര്‍. എന്തായാലും അങ്ങനെയൊരു ഭാഗ്യം മലയാള നടനും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂരിന് ലഭിച്ചു. അദ്ദേഹം ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്ന് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കുടുംബത്തോടൊപ്പമാണ് ആന്റണി ഓള്‍ഡ് ട്രാഫോര്‍ഡ് സന്ദര്‍ശിച്ചത്. ഭാര്യ ശാന്തി, മക്കളായ ആശിഷ് ജോ ആന്‍ണി, അനീഷ എന്നിവരും കൂടെയുണ്ട്. അനീഷയുടെ ഭര്‍ത്താവ് എമിലിനേയും ചിത്രത്തില്‍ കാണാം. ഡ്രസിംഗ് റൂമിലും പുറത്തുനിന്നുമെല്ലാമുള്ള ചിത്രങ്ങള്‍ പോസ്റ്റിലുണ്ട്. പോസ്റ്റ് കാണാം... 

Latest Videos

undefined

പോസ്റ്റിന് താഴെ വരുന്ന കമന്റുകളും ഏറെ രസകരമാണ്. തിരിച്ചുവരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിറ്റ് കൊണ്ടുവരുമോ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചിരിക്കുന്നത്. ട്രാന്‍സ്ഫര്‍ വിപണയില്‍ പറയുന്നത് പോലെ ''ഹിയര്‍ വി ഗോ, ആന്റണി പെരുമ്പാവൂര്‍ ടു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്'' എന്ന് മറ്റൊരു ഫുട്‌ബോള്‍ പ്രേമിയുടെ കമന്റ്. ''മുന്നേറ്റ നിരയില്‍ ആന്റണിയും കൂടി വരുന്നത്തോടെ ടീം ശക്തമാകും. അപ്പൊ ഒരു കാര്യം ഉറപ്പിച്ചു പറയാം അടുത്ത ചാമ്പ്യന്‍സ് ലീഗ് യുണൈറ്റഡിന് തന്നെ.'' എന്ന് മറ്റൊരു ആരാധകനും കമന്റിട്ടിരിക്കുന്നു. 

ഇന്ത്യക്കെതിരായ ഏകദിന പരമ്പര, ഹോള്‍ഡറും പൂരനുമില്ല;ഐപിഎല്‍ സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ച് വിന്‍ഡീസ്

അതേസമയം, ടീം ശക്തിപ്പെടുത്തി മറ്റൊരു സീസണ് ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പുതിയ സീസണില്‍ മികച്ച താരങ്ങളെയെത്തിക്കാന്‍ എറിക് ടെന്‍ഹാഗിന് മാനേജ്മെന്റിന്റെ അനുമതിയുണ്ട്. ഏറെക്കാലമായി മോശം പ്രകടനമാണെങ്കിലും എറിക് ടെന്‍ഹാഗ് എത്തിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നല്ലകാലമാണ്. ഇഎഫ്എല്‍ കപ്പ് കിരീടം നേടിയ ടീമിന് എഫ്എ കപ്പില്‍ ഫൈനലിലെത്താനും ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാനും കഴിഞ്ഞു.
 

click me!