ബെല്ലിംഗ്ഹാമിന് താരപരിവേഷം! പിണങ്ങി മറ്റു ഇംഗ്ലണ്ട് താരങ്ങള്‍; യൂറോ തോല്‍വിക്ക് പിന്നാലെ ടീമില്‍ അസ്വാരസ്യം

By Web Team  |  First Published Jul 16, 2024, 2:25 PM IST

സഹതാരങ്ങളില്‍ ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനോട് മാത്രമാണ് ബെല്ലിംഗ്ഹാമിന് സൗഹ്യദമുണ്ടായിരുന്നത്.


ലണ്ടന്‍: യൂറോകപ്പ് ഫൈനലില്‍ തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് ക്യാംപിലെ പടലപ്പിണക്കം പുറത്തേക്ക്. സൂപ്പര്‍ താരം ജൂഡ് ബെല്ലിംങ്ഹാം ടീമില്‍ ഒറ്റപ്പെട്ടെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോകപ്പ് തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് ജൂഡ് ബെല്ലിംങ്ഹാമിനെ ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിപ്പിച്ച ഈ പരസ്യം പുറത്തിറങ്ങിയത്. ആരാധകര്‍ കയ്യടിച്ചെങ്കിലും ഇംഗ്ലണ്ട് ടീമിലെ മി്ക്കവര്‍ക്കും പരസ്യം അത്ര പിടിച്ചില്ല. ബെല്ലിംഗ്ഹാമിന് പ്രത്യേക പരിവേഷം നല്‍കാനുള്ള ശ്രമം സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ഇംഗ്ലീഷ് ഡ്രെസ്സിംഗ് റൂമില്‍ അസ്വാരസ്യം പറയുന്നു ഇംഗ്ലണ്ട് മാധ്യമങ്ങള്‍. 

സഹതാരങ്ങളില്‍ ട്രെന്‍ഡ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനോട് മാത്രമാണ് ബെല്ലിംഗ്ഹാമിന് സൗഹ്യദമുണ്ടായിരുന്നത്. മറ്റ് പലരെയും കണ്ട മട്ട് നടിച്ചില്ല. ചിലരോട് അഹങ്കാരത്തോടെ സംസാരിച്ചെന്നും ഇതെ ചൊല്ലി ബെല്ലിംഗ്ഹാമുമായി പലരും ഇടഞ്ഞെന്നുമാണ് വാര്‍ത്തകള്‍. റയല്‍ മാഡ്രിഡിലെ മിന്നും ഫോം യൂറോ കപ്പിലെ നിര്‍ണായക ഘട്ടത്തില്‍ താരം പുറത്തെടുത്തില്ലെന്ന വിമര്‍ശനത്തിനിടെയാണ് ഡ്രെസ്സിംഗ് റൂം രഹസ്യങ്ങള്‍ പുറത്താകുന്നത്. ബൊറൂസിയ ഡോര്‍ട്മുണ്ട് താരമായിരുന്നപ്പോളും സമാന പരാതികള്‍ ബെല്ലിഗ്ഹാമിനെതിരെ ഉയര്‍ന്നിരുന്നു.\

Latest Videos

undefined

എന്തൊരു സേവായിരുന്നത്! വല്ല്യേട്ടനോളം പോന്ന 'ലിച്ച ദ ബുച്ചര്‍'; ലിസാന്‍ഡ്രോയെ മഷ്‌ചെരാനോയോട് ഉപമിച്ച് ഫാന്‍സ് 

അതേസമയം ബെല്ലിംഗ്ഹാമിനെ തിരായ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കി മറ്റ് പലരെയും രകഷപ്പെടുത്താനുള്ള നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ വാര്‍ത്തകളുടെ കൂടുതല്‍ അറിയാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

യൂറോ ഫൈനലില്‍ സ്‌പെയ്‌നാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ തോല്‍വി. ക്കോ വില്യംസ്, മികേല്‍ ഒയര്‍സബാള്‍ എന്നിവരാണ് സ്പെയ്നിന്റെ ഗോള്‍ നേടിയത്. കോള്‍ പാമറിന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ആശ്വാസഗോള്‍. സ്പെയ്നിന്റെ നാലാം യൂറോ കിരീടമാണിത്. ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലിലും തോല്‍വി അറിഞ്ഞു.

click me!