ക്ലോപ്പിന് പകരക്കാരനെ കണ്ടെത്തി ലിവര്‍പൂള്‍! യുവ പരിശീലകന്‍ പോര്‍ച്ചുഗലില്‍ നിന്ന്? ക്ലോപ്പ് ബയേണിലേക്ക്?

By Web Team  |  First Published Apr 12, 2024, 10:53 AM IST

ക്ലോപ്പ് എങ്ങോട്ടേക്കെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.


ലണ്ടന്‍: ഈ സീസണോടെ സ്ഥാനം ഒഴിയുന്ന കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്, ലിവര്‍പൂള്‍ പകരക്കാരനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോട്ടിംഗ് ലിസ്ബണിന്റെ റൂബന്‍ അമോറിം ലിവര്‍പൂളിന്റെ പുതിയ കോച്ചാവുമെന്നാണ് സൂചന. 39-ാം അമോറിം സ്‌പോര്‍ട്ടിംഗിനൊപ്പം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ പരിശീലകനാണ്. എന്നാല്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അമോറിം തള്ളികളഞ്ഞു. നേരത്തേ ബയേര്‍ ലെവര്‍ക്യുസന്റെ സാബി അലോന്‍സോയെ ലിവര്‍പൂള്‍ പരിഗണിച്ചിരുന്നു.

എന്നാല്‍ ജര്‍മ്മന്‍ ക്ലബില്‍ തുടരുകയാണെന്ന് സാബി അറിയിക്കുകയായിരുന്നു. ഇതോടെയാണ് ലിവര്‍പൂള്‍ അമോറിമിനെ സമീപിച്ചത്. മൂന്നു വര്‍ഷ കരാറിന് അമോറിം സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കരിയറിന്റെ ഭൂരിഭാഗവും പോര്‍ച്ചുഗലില്‍ ചെലവഴിച്ച അമോറിമിന് പ്രീമിയര്‍ ലീഗിന്റെ വെല്ലുവിളി അതിജീവിക്കാനാവുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Latest Videos

undefined

ക്ലോപ്പ് എങ്ങോട്ടേക്കെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പരിശീലകന്‍ തോമസ് ടുഷേല്‍ ബയേണ്‍ മ്യൂണിക്ക് വിടുമെന്ന് സ്ഥിരീകരണവും അടുത്തിടെ വന്നിരുന്നു. ലെവര്‍ക്യൂസന്റെ പരിശീലകനായ സാബിയോ അലണ്‍സോയുടെ പേരും ക്ലോപ്പിനൊപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം ജര്‍മ്മന്‍ ക്ലബുമായി കരാര്‍ പുതുക്കി.

രാജസ്ഥാന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി! ലഖ്‌നൗ ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെ; ജയം തുടരാന്‍ രാഹുലും സംഘവും

ഇനി ക്ലോപ്പ് വരുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ലിവര്‍പൂളിനെ പ്രതാപ കാലത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന യുര്‍ഗന്‍ ക്ലോപ്പ് ബയേണിന് രക്ഷകനാകുമോ എന്ന് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ച സജീവമാണ്. ബുണ്ടസ് ലിഗ കിരീടം ബയേണ്‍ കൈവിട്ട അവസ്ഥയാണ്. ഒന്നാം സ്ഥാനത്തുള്ള ലെവര്‍ക്യൂസനുമായി 16 പോയിന്റ് വ്യത്യാസമുണ്ട്. 28 മത്സരങ്ങളില്‍ ലെവര്‍ക്യൂസന് 76 പോയിന്റാണുള്ളത്. ബയേണിന് 60 പോയിന്റും.

യുര്‍ഗന്‍ ക്ലോപ്പിനെ നോട്ടമിട്ട് മറ്റ് മുന്‍നിര ക്ലബുകളും രംഗത്തുണ്ട്. ബാഴ്സലോണയായിരുന്നു അതിലൊരു പ്രമുഖ ക്ലബ്. ഈ സീസണിന് ശേഷം സ്ഥാനമൊഴിയുമെന്ന് സാവി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

click me!