യൂറോ കപ്പ്: മൂന്നടിയില്‍ തുര്‍ക്കിയെ വീഴ്ത്തി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍

By Web Team  |  First Published Jun 22, 2024, 11:53 PM IST

തീര്‍ത്തും അപ്രതീക്ഷിതമാണ് പോര്‍ച്ചുഗൽ ലീഡുയര്‍ത്തിയത്. സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് തുര്‍ക്കി ഡിഫന്‍ഡര്‍ സാമെറ്റ് അകായ്ദിന്‍ ആണ് പറങ്കിപ്പടയെ സഹായിച്ചത്.


മ്യൂണിക്ക്: യൂറോ കപ്പില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തി പോര്‍ച്ചുഗല്‍. ബെര്‍ണാഡോ സില്‍വയും ബ്രൂണോ ഫെര്‍മാണ്ടസും പോര്‍ച്ചുഗലിനായി സ്കോര്‍ ചെയ്തപ്പോള്‍ തുര്‍ക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിന്‍റെ സെല്‍ഫ് ഗോള്‍ പോര്‍ച്ചുഗലിന്‍റെ ഗോള്‍ പട്ടിക തികച്ചു. ആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഗോളിന് വഴിയൊരുക്കിയ നിര്‍ണായക അസിസ്റ്റുമായി നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ യൂറോ കപ്പ് ചരിത്രത്തില്‍ ഏഴ് അസിസ്റ്റുകളുമായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമായി. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.

തുടക്കത്തില്‍ തുര്‍ക്കിയായിരുന്നു കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തത്. സെയ്ക്കി സെലിക്കിന്‍റെ ക്രോസില്‍ കെരീം അക്തുര്‍ഗോക്ളുവിന് ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാനാവാഞ്ഞത് തുര്‍ക്കിക്ക് തിരിച്ചടിയായി. എന്നാല്‍ പതുക്കെ കളം പിടിച്ച പോര്‍ച്ചുഗല്‍ 21-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ ഗോളിലൂടെ മുന്നിലെത്തി. തീര്‍ത്തും അപ്രതീക്ഷിതമാണ് പോര്‍ച്ചുഗൽ ലീഡുയര്‍ത്തിയത്. സ്വന്തം പോസ്റ്റിലേക്ക് ഗോളടിച്ച് തുര്‍ക്കി ഡിഫന്‍ഡര്‍ സാമെറ്റ് അകായ്ദിന്‍ ആണ് പറങ്കിപ്പടയെ സഹായിച്ചത്. 28-ാം മിനിറ്റിലാണ് തുര്‍ക്കി താരം ഗോള്‍ കീപ്പര്‍ ഓടി വരുന്നത് ശ്രദ്ധിക്കാതെ സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചത്. പോര്‍ച്ചു ഗല്‍ മുന്നേറ്റത്തിനൊടുവില്‍ കിട്ടിയ പന്ത് ഗോള്‍ കീപ്പര്‍ക്ക് ബാക് പാസ് നല്‍കിയതാണ് ഗോളായി മാറിയത്.

Latest Videos

undefined

കരിയറിലെ ഏറ്റവും വലിയ നിരാശ; ലോകകപ്പ് ഫൈനലില്‍ ഫിനിഷ് ചെയ്യാന്‍ കഴിയാത്തതെന്ന് ഗംഭീര്‍

🚨🚨| GOAL: AWFUL OWN GOAL FROM TURKEY WTF EMBARASSING!!!!

Portugal 2-0 Turkey

pic.twitter.com/Q57kp1Pu4D

— Transfer Sector (@TransferSector)

അകായ്ദിന്‍ ബാക് പാസ് നല്‍കുമെന്നത് പ്രതീക്ഷിക്കാതെ പന്തിന്‍റെ ദിശയിലേക്ക് ഓടി വന്ന ഗോള്‍ കീപ്പര്‍ ആള്‍ട്ടേ ബായിന്ദറുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഗോള്‍ കീപ്പര്‍ ഓടിവരുന്നത് ശ്രദ്ധിക്കാതെ അകായ്ദീന്‍ ബാക് പാസ് നല്‍കുകയായിരുന്നു. പന്ത് ഗോള്‍വര കടക്കുന്നത് തടയാനായി ബായിന്ദർ തിരിഞ്ഞോടി ഗോള്‍ ലൈന്‍ സേവിന് ശ്രമിച്ചെങ്കിലും അതിന് മുമ്പ് പന്ത് ഗോള്‍ വര കടന്നിരുന്നു. പോര്‍ച്ചുഗല്‍ മുന്നേറ്റത്തില്‍ ജോവോ കോണ്‍സാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലക്ഷ്യമിട്ട് നല്‍കിയ പാസാണ് അകായ്ദീന്‍ ഗോളിലേക്ക് തിരിച്ചുവിട്ടത്.  പിന്നീട് പോര്‍ച്ചുഗലിന് ഗോളിലേക്കുള്ള വഴി തെറ്റിയെങ്കിലും രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ബ്രൂണോ ഫെർണാണ്ടസ് പോര്‍ച്ചുഗലിന്‍റെ വിജയം ഉറപ്പിച്ച മൂന്നോ ഗോളും നേടി. ആദ്യ മത്സരത്തില്‍ തുര്‍ക്കി ജോര്‍ജിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!