കളിയടവുകളും, പരിശീലന രീതിയും മനസ്സിലാക്കാനാണ് ഡ്രോൺ പറത്തിയതെന്നാണ് സംശയം.
പാരീസ്: പാരീസ് ഒളിംപിക്സിനു തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ വനിതാ ഫുട്ബോളിൽ ഒളിഞ്ഞുനോട്ട വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്‌ബോള്‍ ടീം സ്റ്റാഫ് ഡ്രോൺ പറത്തി. വിവാദമായതോടെ, കാനേഡിയൻ ഒളിംപിക് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു.
തിങ്കളാഴ്ച ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം സെന്‍റ് എറ്റിയന്ന ഗ്രൌണ്ടിൽ പരിശീലനം നടത്തുമ്പോഴാണ് പെട്ടെന്ന് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറന്നെത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പൊലീസിൽ പരാതി നൽകകുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോര്‍ട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി. പിന്നാലെ കനേഡിയന്‍ സംഘത്തിലെ രണ്ട് നോണ്‍ അക്രഡിറ്റഡ് അംഗങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അനുമതിയില്ലാതെ ഡ്രോണ്‍ ഉപയോഗിച്ചതിനാണ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്. ഡ്രോണ്‍ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെയും അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയക്കാൻ കാനഡ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
undefined
ഇഷ്ടവേദിയില്‍ സ്വര്‍ണത്തിളക്കത്തോടെ വിടപറയാന്‍ ഇതിഹാസ താരം റാഫേല്‍ നദാല്‍
കളിയടവുകളും, പരിശീലന രീതിയും മനസ്സിലാക്കാനാണ് ഡ്രോൺ പറത്തിയതെന്നാണ് സംശയം. ഒളിംപിക്സ് അസോസിയേഷനും ന്യൂസിലന്‍ഡ് ടീം പരാതി നല്‍കി. സംഭവം കൈയോടെ പിടിക്കപ്പെട്ടതോടെ, മാപ്പുപറഞ്ഞ് കനേഡിയൻ ടീം തടിയൂരി. നിലവിലെ ഒളിംപിക്സ് ചാമ്പ്യൻമാരുടെ ഒളിഞ്ഞുനോട്ടമെന്തയാലും ടീമിനാകെ ചീത്തപ്പേരാവുകയും ചെയ്തു. സംഭവത്തില്‍ ഫിഫയും ഒളിംപിക് അസോസിയേഷനും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ സംഭവത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിന്‍റെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാൻ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചു. പ്രീസ്റ്റ്മാന്‍റെ നേതൃത്വത്തിലാണ് കാനഡ ടോക്കിയോയില്‍ സ്വര്‍ണം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക