ഡാളസ് ക്ലബിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രവേഗം ടിക്കറ്റുകൾ വിറ്റുപോകുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 299 ഡോളറാണെങ്കിലും ഈ ടിക്കറ്റുകളെല്ലാം 600 ഡോളറിനാണ് വിറ്റുപോയത്
മയാമി: ഇന്‍റര്‍കോണ്ടിനന്‍റൽ ലീഗ്‌സ് കപ്പിൽ നാളെ മെസിയുടെ ഇന്‍റര്‍ മയാമിക്ക് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം. എഫ്‌സി ഡാളസാണ് എതിരാളി. മെസിയുടെ കളികാണാൻ ടിക്കറ്റ് കിട്ടാതെ വലഞ്ഞിരിക്കുകയാണ് ആരാധകർ. മിനിറ്റുകൾക്കകമാണ് മത്സരത്തിന്‍റെ ടിക്കറ്റുകൾ പോകുന്നത്.
ഇന്‍റർ മയാമിയിലെ ആദ്യ മൂന്ന് കളിയിൽ മെസി അഞ്ച് ഗോളടിച്ചതോടെ മെസി തരംഗം അലയടിക്കുകയാണ് മേജർ ലീഗ് സോക്കറില്‍. മെസി വന്നശേഷം മൂന്ന് കളിയിലും ജയിച്ച ഇന്‍റർ മയാമി ലീഗ്സ് കപ്പിന്‍റെ പ്രീക്വാർട്ടറിലേക്കും മുന്നേറി. അമേരിക്കയിൽ മെസിയുടെ ആദ്യ എവേ മത്സരമാണ് നാളെ എഫ് സി ഡാളസിനെതിരെ നടക്കുന്നത്. വില്‍പനക്കെത്തി വെറും പത്തുമിനിറ്റിനകം ഈ മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു.
undefined
ഡാളസ് ക്ലബിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രവേഗം ടിക്കറ്റുകൾ വിറ്റുപോകുന്നത്. ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 299 ഡോളറാണെങ്കിലും ഈ ടിക്കറ്റുകളെല്ലാം 600 ഡോളറിനാണ് വിറ്റുപോയത്. കരിഞ്ചന്തയിൽ ടിക്കറ്റ് വില പതിൻമടങ്ങാണ്. 9000 ഡോളറിന് വരെ ടിക്കറ്റ് വാങ്ങാന്‍ ആരാധകരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റേഡിയത്തിൽ കളികാണാൻ ഇരുപതിനായിരം പേർക്കേ സൗകര്യമുള്ളൂ. മെസി എത്തിയതോടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കയാണ് ടീമുകളെല്ലാം.
ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനോട്, ഇന്നലെ ഒര്‍ലാന്‍ഡോ സിറ്റി താരങ്ങളോടും; 'കലിപ്പ് മോഡില്‍' മെസി-വീഡിയോ
ഇന്‍റർ മയാമിയുടെ ഹോം ഗ്രൗണ്ടിൽ സീറ്റുകൾ വർധിപ്പിക്കാനുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു. മെസിയുടെ വരവ് ഇന്‍റർ മയാമിക്ക് മാത്രമല്ല, അമേരിക്കൻ ഫുട്ബോളിന് തന്നെ ഇന്നോളമില്ലാത്ത അവേശം നൽകിയിരിക്കുകയാണ്. ജൂലൈ 21ന് നടന്ന മെസിയുടെ അരങ്ങേറ്റ മത്സരം കാണാന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അടക്കമുള്ള പ്രമുഖര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മെസി നേടിയ ഫ്രീ കിക്ക് ഗോളില്‍ ഇന്‍ര്‍ മയാമി ക്രൂസ് അസൂളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയിരുന്നു.