എമി മാര്‍ട്ടിനെസ് ഇംപാക്റ്റ്! ഗോള്‍ കീപ്പര്‍മാര്‍ അടങ്ങിയിരിക്കണം; പെനാല്‍റ്റി നിയമങ്ങള്‍ പൊളിച്ചെഴുതി ഫിഫ

By Web Team  |  First Published Jul 3, 2023, 4:07 PM IST

ഗോള്‍ കീപ്പര്‍മാരുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് തടയിടുന്ന നിയമങ്ങള്‍ ഔദ്യോഗികമായി അംഗീകരീച്ചിരിക്കുകയാണ് ഫിഫ. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് മാറ്റം വരുത്തിയ നിയമങ്ങള്‍ ഫിഫ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു.


സൂറിച്ച്: ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കുണ്ട്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന ജയിക്കുന്നത്. മത്സരത്തില്‍ കിംഗ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. ചൗമേനിയുടെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തു. നേരത്തെ, ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും  മാര്‍ട്ടിനെസിന്റെ സേവുകളാണ് അര്‍ജന്റീനയ്ക്ക് തുണയായത്. താരത്തിന്റെ മൈന്‍ഡ് ഗെയിമും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കോമന്‍ ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്തപ്പോള്‍ മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. കിക്കിന് മുമ്പ് താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ മാര്‍ട്ടിനെസ് ശ്രമിച്ചു. കിക്ക് ചെയ്യുന്ന പൊസിഷനില്‍ തന്നെയാണോ പന്ത് വച്ചതെന്ന് പരിശോധിക്കാന്‍ മാര്‍ട്ടിനസ് റഫറിയുടെ സഹായം തേടിയത്. അടുത്ത നിമിഷം കിക്ക് രക്ഷപ്പെടുത്തുകയും ചെയ്തു. ചൗമേനി കിക്കെടുക്കാനെത്തിയപ്പോള്‍ പന്ത് അകലത്തേക്ക് നീക്കിയിട്ടു. ഏകാഗ്രത നഷ്ടപ്പെട്ട താരം കിക്ക് പുറത്തേക്കടിക്കുകയും ചെയ്തു. പിന്നാലെ മാര്‍ട്ടിനെസിന് മഞ്ഞകാര്‍ഡും ലഭിച്ചിരുന്നു.

Latest Videos

undefined

എന്നാല്‍ ഗോള്‍ കീപ്പര്‍മാരുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് തടയിടുന്ന നിയമങ്ങള്‍ ഔദ്യോഗികമായി അംഗീകരീച്ചിരിക്കുകയാണ് ഫിഫ. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് മാറ്റം വരുത്തിയ നിയമങ്ങള്‍ ഫിഫ പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു. ജൂലൈ ഒന്ന് മുതല്‍ നിയമം നടപ്പിലാവും. അടുത്ത സീസണ്‍ മുതല്‍ നിയമങ്ങള്‍ അനുസരിച്ചാണ് കളിക്കേണ്ടത്. ഒരു കാരണവശാലും പെനാല്‍റ്റിയെടുക്കുന്ന താരത്തെ ശല്യപ്പെടുത്തരുതെന്ന് നിയമത്തില്‍ പറയുന്നു. താരത്തിന്റെ ശ്രദ്ധ തെറ്റിക്കാന്‍ ഗോള്‍ കീപ്പര്‍ ശ്രമിക്കരുത്. മാത്രമല്ല, വൈകിപ്പിക്കാനും പാടില്ല. താരത്തെ ബഹുമാനിക്കുന്നതിനൊപ്പം ഗോള്‍ പോസ്റ്റിലോ, ക്രോസ് ബാറിലോ ഗോള്‍ കീപ്പര്‍ തൊടാന്‍ പാടില്ലെന്നും നിയമത്തില്‍ പറയുന്നു. 

വരും ഓസീസ് ഇന്ത്യയിലേക്ക്; ഏകദിന ലോകകപ്പിന് ശേഷം ടീം ഇന്ത്യക്ക് തിരക്കുപിടിച്ച മത്സരക്രമം, പരമ്പരകള്‍ അറിയാം

മാര്‍ട്ടിനെസ് ചെയ്തതു പോലെയുള്ള മൈന്‍ഡ് ഗെയിമുകള്‍ ഗോള്‍ കീപ്പര്‍മാരുടെ ഭാവി ബുദ്ധിമുട്ടുള്ളതാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ട്ടിനെസ് ചെയ്തത് അല്‍പ്പം കടുത്തുപോയെന്ന് അന്നുതന്നെ വിമര്‍ശനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യാത്ത വിധം നിയമങ്ങള്‍ ഉടച്ചുവാര്‍ക്കുകയായിരുന്നു ഫിഫ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!