ഗോള്‍കീപ്പറായി ബെന്‍സേമ തെരഞ്ഞെടുത്തത് ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മ്മന്‍ താരം മാനുവല്‍ നോയര്‍. വിംഗ് ബാക്കുകളായി ഡാനി ആല്‍വസും മാര്‍സലോണയും.
റിയാദ്: സ്വപ്ന ഇലവനെ തെരഞ്ഞെടുത്ത് ഫ്രഞ്ച്താരം കരീം ബെന്‍സേമ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലിയോണല്‍ മെസിക്കും ടീമില്‍ ഇടമില്ല എന്നതാണ് ഇലവന്റെ പ്രത്യേകത. റയല്‍ മാഡ്രിഡില്‍ ദീര്‍ഘകാലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരമായിരുന്നു കരീം ബെന്‍സേമ. ലിയോണല്‍ മെസി ഏറെക്കാലം എല്‍ ക്ലാസിക്കോയിലെ എതിരാളിയും. മെസിയുടെയും റൊണാള്‍ഡോയുടെയും മികവ് അടുത്തറിഞ്ഞിട്ടും തന്റെ സ്വപ്ന ഇലവനില്‍ ബെന്‍സേമ ഇരുവരെയും അടുപ്പിച്ചില്ല.
ഗോള്‍കീപ്പറായി ബെന്‍സേമ തെരഞ്ഞെടുത്തത് ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മ്മന്‍ താരം മാനുവല്‍ നോയര്‍. വിംഗ് ബാക്കുകളായി ഡാനി ആല്‍വസും മാര്‍സലോണയും. പെപെയും സെര്‍ജിയോ റാമോസും സെന്‍ഡ്രല്‍ ഡിഫന്‍സില്‍. മധ്യനിരയില്‍ ക്ലോഡ് മക്കലെലെ, പോള്‍ പോഗ്ബ, സിനദിന്‍ സിദാന്‍ എന്നിവരെത്തുന്നു. മുന്നേറ്റത്തില്‍ റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ നസാരിയോ എന്നിവര്‍ക്കൊപ്പം തന്നെയും ഉള്‍പ്പെടുത്തിയാണ് ബെന്‍സേയുടെ സ്വപ്ന ഇലവന്‍.
undefined
മുപ്പത്തിയഞ്ചുകാരനായ ബെന്‍േസമ 2009 മുതല്‍ 2023 വരെ റയല്‍ മാഡ്രിഡിന്റെ താരമായിരുന്നു. 439 കളിയില്‍ നേടിയത് 238 ഗോള്‍. കഴിഞ്ഞ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റയല്‍ വിട്ട ബെന്‍സേമ സൗദി ക്ലബ് അല്‍ ഇത്തിഹാദിലേക്ക് ചേക്കേറി. സൗദി ക്ലബിനായി 13 കളിയില്‍ ഒന്‍പത് ഗോള്‍ നേടിയിട്ടുണ്ട്. ഫ്രാന്‍സിനായി 97 കളിയില്‍ 37 ഗോളാണ് ബെന്‍സേമയുടെ സമ്പാദ്യം.
മൂന്ന് വര്‍ഷത്തെ കരാറിലാണ് അല്‍ ഇത്തിഹാദുമായി ബെന്‍സേമ ഒപ്പുവച്ചത്. അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് നേടിയിട്ടുള്ള ബെന്‍സേമയ്ക്ക് ഏതാണ്ട് 200 ദശലക്ഷം യൂറോയാണ് ലഭിക്കുക. നീണ്ട 14 വര്‍ഷത്തെ ഐതിഹാസികമായ റയല്‍ മാഡ്രിഡ് കരിയറിന് വിരാമമിട്ടാണ് കരീം ബെന്‍സേമ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുന്നത്. ഹോം ടൗണ്‍ ക്ലബായ ലിയോണില്‍ നിന്ന് 2009ലായിരുന്നു റയല്‍ മാഡ്രിഡിലേക്ക് കരീം ബെന്‍സേമയുടെ വരവ്.
സ്പാനിഷ് ക്ലബില്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. റയല്‍ കുപ്പായത്തില്‍ 657 മത്സരങ്ങളില്‍ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ ക്ലബിന്റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി.
വിരാട് കോലി ഫോമല്ലേ, ഇക്കുറി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് സാധ്യത; പ്രവചിച്ച് ജാക്ക് കാലിസ്