സന്തോഷ് ട്രോഫിയില്‍ കേരളത്തിന് രണ്ടാം ജയം; ബീഹാറിനെ തകര്‍ത്തത് ഒന്നിനെതിരെ നാല് ഗോളിന്

By Vinod Madathil  |  First Published Dec 29, 2022, 7:20 PM IST

ബീഹാറിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ 24-ാം മിനില്‍ നിജോയിലൂടെ കേരളം അക്കൗണ്ട് തുറന്നു. നാല് മിനിറ്റിനിടെ ണ്ടാം ഗോളും നിജോ നേടി. രണ്ട് ഗോള്‍ വീണതോടെ ബിഹാര്‍ മടങ്ങിവരവിന് ശ്രമിച്ചെങ്കിലും ആദ്യ പകുതി 2-0 യ്ക്ക് അവസാനിച്ചു.


കോഴിക്കോട്: 76-ാമത സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ഒന്നിനെതിരെ നാല് ഗോളിന് ബീഹാറിനെ തോല്‍പ്പിച്ചു. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നിജോ ഗില്‍ബെര്‍ട്ടിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്. വൈശാഖ് മോഹന്‍, അബ്ദുള്‍ റഹീം എന്നിവരാണ് കേരളത്തിന്റെ മറ്റുഗോളുകള്‍ നേടിയത്. മുന്ന മന്‍ദിയുടെ വകയായിരുന്നു ബീഹാറിന്റെ ആശ്വാസഗോള്‍. കേരളത്തിന്റെ രണ്ടാം മത്സരമായിരുന്നിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിനും കേരളം തോല്‍പ്പിച്ചിരുന്നു. ജയത്തോടെ കേരളത്തിന് രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റായി. ഗ്രൂപ്പില്‍ ഒന്നാമതാണ് കേരളം.

ബീഹാറിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ 24-ാം മിനില്‍ നിജോയിലൂടെ കേരളം അക്കൗണ്ട് തുറന്നു. നാല് മിനിറ്റിനിടെ ണ്ടാം ഗോളും നിജോ നേടി. രണ്ട് ഗോള്‍ വീണതോടെ ബിഹാര്‍ മടങ്ങിവരവിന് ശ്രമിച്ചെങ്കിലും ആദ്യ പകുതി 2-0 യ്ക്ക് അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ സൃഷ്്ടിച്ചു. 70-ാം മിനിറ്റില്‍ ബീഹാര്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. മന്‍ദിയാണ് ഗോള്‍ നേടിയത്. എന്നാല്‍ നിലവിലെ ചാംപ്യന്മാര്‍ പിന്നോട്ട് പോയില്ല. 81-ാം മിനിറ്റില്‍ മൂന്നാം ഗോളും 85-ാം മിനിറ്റില്‍ നാലാം ഗോളും കേരളം നേടി. മത്സരം അവസാനിക്കുന്നത് വരെ കേരളം ബീഹാറിന്റെ മുന്നേറ്റങ്ങളെയെല്ലാം തകര്‍ത്തു.

Latest Videos

undefined

സന്തോഷ് ട്രോഫി കേരള ടീം

ഗോളിമാര്‍: വി. മിഥുന്‍ (കണ്ണൂര്‍), പി.എ. അജ്മല്‍ (മലപ്പുറം), ടി.വി. അല്‍ക്കേഷ് രാജ് (തൃശൂര്‍)

പ്രതിരോധം: എം. മനോജ്, ആര്‍. ഷിനു, ബെഞ്ചമിന്‍ ബോള്‍സ്റ്റര്‍, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീന്‍, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം)

മധ്യനിര: ഋഷിദത്ത് (തൃശൂര്‍), എം. റാഷിദ്, റിസ്‌വാന്‍ അലി (കാസര്‍കോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹന്‍ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)

മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോണ്‍പോള്‍.

കറാച്ചി ടെസ്റ്റ്: വില്യംസണ് ഇരട്ട സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ലീഡ് വഴങ്ങിയ പാകിസ്ഥാന്‍ പതറുന്നു

click me!