'റഷ്യയിലെ പ്രകടനം വച്ച് ഇപ്പോഴത്തെ അര്‍ജന്റീനയെ അളക്കരുത്'; ക്രൊയേഷ്യക്ക് മുന്നറിയിപ്പുമായി ടാഗ്ലിയാഫിക്കോ

By Web Team  |  First Published Dec 13, 2022, 3:08 PM IST

അന്ന് അര്‍ജന്റൈന്‍ ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് നിക്കോളാസ് ടാഗ്ലിയാഫിക്കോ. ഇന്ന് അര്‍ജന്റീനയെ നേരിടാനൊരുങ്ങുമ്പോള്‍ നാല് വര്‍ഷത്തിന് ശേഷമുള്ള അര്‍ജന്റൈന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് ടാഗ്ലിയാഫിക്കോ.


ദോഹ: റഷ്യന്‍ ലോകകപ്പിലെ നീറുന്ന ഓര്‍മകള്‍ക്ക് മറുപടി കൊടുക്കാന്‍ കൂടിയാണ് അര്‍ജന്റീന ക്രൊയേഷ്യക്കെതിരെ ലോകകപ്പ് സെമിയിലിറങ്ങുന്നത്. അര്‍ജന്റീനയും ലിയോണല്‍ മെസിയും പാതാളത്തോളം തലകുനിച്ച ദിനമായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 3-0ത്തിനാണ് ടീം തോറ്റത്. ക്രൊയേഷ്യക്കെതിരെ തോറ്റതോടെ പ്രീ ക്വാര്‍ട്ടറിലെത്താന്‍ നൈജീരിയക്കെതിരെ നൂല്‍പ്പാലം കടക്കേണ്ടി വന്നു മെസിപ്പടയ്ക്ക്. പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയും ചെയ്തു.

അന്ന് അര്‍ജന്റൈന്‍ ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് നിക്കോളാസ് ടാഗ്ലിയാഫിക്കോ. ഇന്ന് അര്‍ജന്റീനയെ നേരിടാനൊരുങ്ങുമ്പോള്‍ നാല് വര്‍ഷത്തിന് ശേഷമുള്ള അര്‍ജന്റൈന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് ടാഗ്ലിയാഫിക്കോ. അദ്ദേഹം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിങ്ങനെ... ''നാലു വര്‍ഷം മുന്നേയുള്ള ടീമല്ല ഇപ്പോഴത്തേത്. ടീമില്‍ ഒരുപാട് മാറ്റാങ്ങള്‍ വന്നിട്ടുണ്ട്. അന്നത്തെ മത്സരവുമായി താരതമ്യം ചെയ്യേണ്ടതില്ല. പക്ഷെ ഖത്തറിലെത്തുമ്പോഴും ക്രൊയേഷ്യ അവസാന നാലിലുണ്ട്. അതില്‍ നിന്നും അവരുടെ മികവ് വ്യക്തമാക്കാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരുപാട് ആയുധങ്ങള്‍ കയ്യിലുണ്ട്. ക്രൊയേഷ്യയെ മറികടക്കാനാവുമെന്നുള്ള വിശ്വാസമുണ്ട്. മത്സരത്തിലെ അവസാന നിമിഷം വരെയും ഞങ്ങള്‍ പൊരുതും.'' ടാഗ്ലിയാഫിക്കോ പറഞ്ഞു.

Latest Videos

undefined

ക്യാപ്റ്റന്‍ മെസിയെ കുറിച്ചും ടാഗ്ലിയാഫിക്കോ സംസാരിച്ചു. ''മെസി ഞങ്ങളുടെ ക്യാപ്റ്റനാണ്. ടീമിനെ നയിക്കുന്നതിനെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ട്. ടീമിന്റെ ഊര്‍ജം മെസിയാണ്. മെസിയുടെ നായകത്വത്തില്‍ ലോകകിരീടം നേടാനാണ് ശ്രമിക്കുന്നത്. അദ്ദേഹം ടീമിലുള്ളത് ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. സ്‌കലോണിയെന്ന ഒരു കോച്ചും ഞങ്ങള്‍ക്ക് കൂടെയുണ്ട്. ഞങ്ങളുടെ ഫോര്‍മേഷനും ശൈലിയുമെല്ലാം എതാരികള്‍ക്കനുസരിച്ചാണ്.'' അര്‍ജന്റൈന്‍ താരം വ്യക്തമാക്കി.

ക്രൊയേഷ്യയുടെ മത്സരങ്ങള്‍ ഞങ്ങള്‍ നന്നായി നിരീക്ഷിച്ചെന്നും ടാഗ്ലിയാഫിക്കോ പറഞ്ഞു. ''അവര്‍ക്ക് വളരെയധികം മികച്ച താരങ്ങളുണ്ട്. അവരുടെ മധ്യനിര വളരെ മികച്ചതാണ്. എന്നാല്‍ കിരീടമെന്ന നേട്ടത്തിലേക്ക് ഞങ്ങള്‍ പൊരുതും. ടീമംഗങ്ങളെല്ലാം സന്തുഷ്ടരാണ്.'' ടാഗ്ലിയാഫിക്കോ പറഞ്ഞുനിര്‍ത്തി.

ആറ് സിക്‌സുകള്‍! രഞ്ജിയില്‍ ഏകദിന ശൈലില്‍ ബാറ്റുവീശി സഞ്ജു; ജാര്‍ഖണ്ഡിനെതിരെ കേരളം മികച്ച നിലയില്‍

click me!