ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്ത് പേരിടും? വെളിപ്പെടുത്തി നെയ്മര്‍, സന്തോഷം മെസി ആരാധകര്‍ക്ക്

By Web Team  |  First Published Jul 21, 2023, 3:12 PM IST

യുട്യൂബ് ചാനലായ 'ക്യൂ പാപിഞ്ഞോ'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിഎസ്ജിയുടെ ബ്രസീലിയന്‍ താരം ഇക്കാര്യം പറഞ്ഞത്.


പാരീസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. കാമുകി ബ്രൂണ ബിയാന്‍കാര്‍ഡി ഗര്‍ഭിണിയാണെന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഇടുന്ന പേര് വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മര്‍.

ജനിക്കുന്നത് മകനാണെങ്കില്‍ ലിയോണല്‍ മെസിയെന്ന് വിളിക്കുമെന്നാണ് നെയ്മര്‍ പറയുന്നത്. യുട്യൂബ് ചാനലായ 'ക്യൂ പാപിഞ്ഞോ'ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിഎസ്ജിയുടെ ബ്രസീലിയന്‍ താരം ഇക്കാര്യം പറഞ്ഞത്. ഫുട്‌ബോള്‍ രംഗത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മെസിയും നെയ്മറും. മെസിയോടുള്ള സൗഹൃദം കൊണ്ടും സ്‌നേഹം കൊണ്ടുമാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പേര് തന്നെ ഇടുന്നത്.

Latest Videos

undefined

ഇരുവരും ബാഴ്‌സയില്‍ ഒരുമിച്ച് കളിക്കുന്ന കാലത്തുതന്നെ സൗഹൃദത്തിലാണ്. ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. പിന്നീട് മെസി ബാഴ്‌സ വിട്ടപ്പോളും നേരെ പോയത് നെയ്മര്‍ കളിക്കുന്ന പിഎസ്ജിയിലേക്കാണ്. അവിടെയും രണ്ട് സീസണ്‍ ഒരുമിച്ച് കളിച്ചു. പിന്നാലെ പിഎസ്ജി വിട്ട മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയുമായി കരാറൊപ്പിട്ടിരുന്നു.

മെസിയുടെ വരവോടെ ഇന്റര്‍ മിയാമിയുടെ മത്സരത്തിന് പുറമെ മറ്റ് മേജര്‍ ലീഗ് സോക്കര്‍ മത്സങ്ങളുടെ ടിക്കറ്റിനും വില ഉയര്‍ന്നിട്ടുണ്ട്. ജൂണില്‍ മെസി ഇന്റര്‍ മിയാമിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നപ്പോള്‍ തന്നെ ടിക്കറ്റ് നിരക്കുകള്‍ 288 ഡോളറായി. സാധാരണ ടിക്കറ്റ് നിരക്കിനെക്കാള്‍ 900 ശതമാനം കൂടുതലാണിത്. 

ഓഗസ്റ്റിലെ ഇന്റര്‍ മിയാമിയുടെ മത്സര ടിക്കറ്റുകളില്‍ 700 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മേജര്‍ സോക്കര്‍ ലീഗ് പോയന്റ് പട്ടികയില്‍ ഏറ്റവും ഒടുവിലാണ് ഇന്റര്‍ മിയാമി. അവസാനം കളിച്ച 11 മത്സരങ്ങളിലും ജയിക്കാനാവാത്ത ഡേവിഡ് ബെക്കാമിന്റെ ടീമിന് മെസിയുടെ വരവോടെ വിജയവഴിയില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.

'മണിപ്പൂർ കത്തുമ്പോൾ അധികാരികൾ ഊര് ചുറ്റുന്നു', കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സി കെ വിനീത്

click me!