കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മര്‍ക്ക് പനിയും ബാധിച്ചിരുന്നു. ഇതോടെ ബ്രസീല്‍ ആരാധകര്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു
ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം തിരികെ എത്തുന്നു. പ്രീ ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിട്ട് പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ട്. വിശ്രമത്തിലായിരുന്ന നെയ്മര്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇപ്പോള്‍ സുഖം തോന്നുന്നു എന്ന് കുറിച്ച് കൊണ്ട് പരിശീലനം വീണ്ടും തുടങ്ങിയതിന്‍റെ ചിത്രങ്ങള്‍ നെയ്മര്‍ പങ്കുവെച്ചത്.
നേരത്തെ, സെര്‍ബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. താരത്തിന് ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി നെയ്മർ രംഗത്ത് വന്നിരുന്നു. കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പില്‍ പരിക്കിന്‍റെ തിരിച്ചടിയേറ്റിരിക്കുന്നു. എന്നാല്‍ എന്‍റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും നെയ്മർ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
undefined
കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മര്‍ക്ക് പനിയും ബാധിച്ചിരുന്നു. ഇതോടെ ബ്രസീല്‍ ആരാധകര്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു. എന്നാല്‍, ഫൈനലില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ നെയ്‌മര്‍ ടീമിലേക്ക് മടങ്ങിവരും എന്നാണ് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 'നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയും.
മുമ്പും പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു. ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം നെയ്‌മര്‍ പുറത്തെടുക്കും. നെയ്‌മര്‍ വളരെ പ്രധാനപ്പെട്ട താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മൈതാനത്തും സഹതാരങ്ങളിലും വലിയ സ്വാധീനം ചൊലുത്താന്‍ കഴിയുന്ന താരം. നമ്പര്‍ 1 താരമായതിനാല്‍ നെയ്‌മര്‍ മൈതാനത്ത് എത്തുമ്പോള്‍ തന്നെ ആ വ്യത്യാസം മനസിലാകും. ബ്രസീലിയന്‍ ടീമിനായി സഹതാരങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്താന്‍ നെയ്‌മറുണ്ടാകും' എന്നും നെയ്‌മര്‍ സീനിയര്‍ ടോക്‌സ് സ്പോര്‍ടിനോട് പറഞ്ഞു.
ഈ വാക്കുകള്‍ ശരിവയ്ക്കുന്ന തരത്തിലാണ് താരം പരിശീലനം ആരംഭിച്ചിട്ടുള്ളത്. ഇതിനിടെ കഴിഞ്ഞ ദിവസം നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗബ്രിയേല്‍ ജിസൂസിനും അലക്സ് ടെല്ലസിന് പരിക്കേറ്റത് ബ്രസീലിന് ആശങ്കയാകുന്നുണ്ട്. മറ്റൊരു ലെഫ്റ്റ് ബാക്കായ അല്ക്സ് സാന്ദ്രോയും പരിക്കേറ്റ് പുറത്താണ്. ഒപ്പം റൈറ്റ് ബാക്ക് ഡാനിലോയ്ക്കും പരിക്കേറ്റിരുന്നു.