മെസി തന്നെ ഇന്റര്‍ മയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മര്‍ വെളിെപ്പടുത്തി. സൗദി ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മര്‍ മാസങ്ങളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുയാണ്.
റിയാദ്: ബാഴ്‌സലോണയുടെ എക്കാലത്തേയും മികച്ച ആക്രമണ നിരയായിരുന്നു എം എസ് എന്‍ ത്രയം. ലിയോണല്‍ മെസി, ലൂയിസ് സുവാരസ്, നെയ്മര്‍ ത്രയം ഗോളടിക്കാന്‍ മത്സരിച്ചപ്പോള്‍ ബാഴ്‌സലോണ സാധ്യമായ ട്രോഫികളെല്ലാം സ്വന്തമാക്കി. നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെയാണ് ഈകൂട്ടുകെട്ട് പിളര്‍ന്നത്. പിന്നീട് മെസിയും നെയ്മറും പിഎസ്ജിയില്‍ ഒരുമിച്ചെങ്കിലും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയില്ല. യൂറോപ്യന്‍ ുട്‌ബോളിനോട് വിടപറഞ്ഞ മെസിയും നെയ്മറും ഒരിക്കല്‍ക്കൂടി ഒത്തുചേരാനുള്ള സാധ്യത തെളിയുകയാണിപ്പോള്‍.
മെസി തന്നെ ഇന്റര്‍ മയാമിയിലേക്ക് ക്ഷണിച്ചുവെന്ന് നെയ്മര്‍ വെളിെപ്പടുത്തി. സൗദി ക്ലബ് അല്‍ ഹിലാലിന്റെ താരമായ നെയ്മര്‍ മാസങ്ങളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുയാണ്. ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റതാണ് നെയ്മറിന് തിരിച്ചടിയായത്. ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലുള്ള നെയ്മര്‍ അല്‍ ഹിലാല്‍ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ വെളിപ്പെടുത്തല്‍.
undefined
പിഎസ്ജിയില്‍ നിന്ന് മെസി എത്തിയതോടെ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമി ലോകഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. പിന്നാലെ, ബാഴ്‌സോലണയില്‍ മെസിയുടെ ഉറ്റസുഹൃത്തുക്കളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരും ഇന്റര്‍ മയാമിയിലെത്തി. ഇവര്‍ക്കൊപ്പം നെയ്മാറും തനിക്കൊപ്പം വേണമെന്നാണ് മെസി ആഗ്രഹിക്കുന്നത്.
രഞ്ജി ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിനരികെ; സച്ചിന്‍ ബേബി സെഞ്ചുറിയിലേക്ക്
കഴിഞ്ഞ ദിവസം അല്‍-ഹിലാല്‍ ടീം ക്യാംപില്‍ പങ്കെടുക്കാന്‍ നെയ്മര്‍ സൗദിയിലെത്തിയിരുന്നു. കാല്‍മുട്ടിലെ ലിഗമെന്റില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് നാല് മാസമായി ഫുട്ബോളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സൂപ്പര്‍ താരം നെയ്മര്‍. ഉറുഗ്വേക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലാണ് താരത്തിന് കാല്‍മുട്ടിന് പരിക്കേറ്റത്. തുടര്‍ന്ന് ബ്രസീലില്‍ വിദഗ്ദ ചികിത്സ. സുഖം പ്രാപിച്ചതോടെയാണ് താരം അല്‍ഹിലാല്‍ ക്ലബില്‍ തിരിച്ചെത്തിയത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ നെയ്മറിന് അരാധകര്‍ സമ്മാനങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു.