2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള 'ബിഡ് എക്‌സിബിഷന്‍' സന്ദര്‍ശിക്കുന്നതിനിടെയാണ് നെയ്മര്‍ ഇക്കാര്യം പറഞ്ഞത്.
റിയാദ്: 2034ലെ അസാധാരണമായ ലോകകപ്പ് ഫുട്ബാള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും യോഗ്യതയും സൗദി അറേബ്യക്കുണ്ടെന്ന് ബ്രസീലിയന്‍ താരം നെയ്മര്‍ പറഞ്ഞു. റിയാദില്‍ 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള 'ബിഡ് എക്‌സിബിഷന്‍' സന്ദര്‍ശിക്കുന്നതിനിടെയാണ് നെയ്മര്‍ ഇക്കാര്യം പറഞ്ഞത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമത്തെ നെയ്മര്‍ അഭിനന്ദിച്ചു.
ബ്രസീലിയന്‍ താരത്തിന്റെ വാക്കുകള്‍... ''കളിക്കാര്‍ക്കും ആരാധകര്‍ക്കും ഒരുപോലെ മികച്ച അനുഭവം ഉറപ്പാക്കുന്നതിനാണ് സൗദി ശ്രദ്ധാപൂര്‍വം ശ്രമിക്കുന്നത്. സൗദിയുടെ 'ബിഡ്' ഫുട്ബാളിനെ സേവിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ദൈര്‍ഘ്യമേറിയ യാത്രകള്‍ ഒഴിവാക്കി ലോകകപ്പ് സമയത്ത് യാത്രാസമയം കുറയ്ക്കുക, സ്റ്റേഡിയങ്ങള്‍ക്കും ഹോട്ടലുകള്‍ക്കുമിടയില്‍ സഞ്ചാരം സുഗമമാക്കുക എന്നിവയിലൂടെ കളിക്കാരുടെ സുഖസൗകര്യങ്ങള്‍ സൗദി കണക്കിലെടുക്കുന്നു. ഇത് മത്സരങ്ങള്‍ക്കിടയില്‍ സുഖകരമായ ഇടവേളക്കും മനസിനും ശരീരത്തിനും നല്ല വിശ്രമം ലഭ്യമാക്കും. കളിക്കാര്‍ക്ക് മതിയായ സമയം ഇത് മൂലം ലഭിക്കും.'' നെയ്മര്‍ പറഞ്ഞു.
undefined
നിധീഷിന് മൂന്ന് വിക്കറ്റ്, ഹരിയാന തകര്‍ന്നു! രഞ്ജിയില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്
സൗദിയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നിര്‍മാണം പ്രഖ്യാപിച്ചത് മൂന്ന് സ്റ്റേഡിയങ്ങളാണ്. റിയാദിലെ കിംഗ് സല്‍മാന്‍ സ്റ്റേഡിയത്തിനും റോഷന്‍ സ്റ്റേഡിയത്തിനും ശേഷം മൂന്നാമത്തെ സ്റ്റേഡിയമായി പ്രഖ്യാപിച്ചത് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലാണ്. അരാംകോ ഫുട്ബള്‍ സ്റ്റേഡിയം എന്ന പേരില്‍ സൗദി അരാംകോയും റോഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ലോകത്തെ പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ള അല്‍ ഖാദിസിയ ഫുട്ബാള്‍ ക്ലബിന്റെ ഹോം സ്റ്റേഡിയം ഇതായിരിക്കും. ഏകദേശം 47,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാവും. 2026ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സൗദി ആതിഥേയത്വം വഹിക്കുന്ന 2027ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഉള്‍പ്പെടെ പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി പരിപാടികള്‍ ഈ സ്റ്റേഡിയത്തില്‍ നടക്കുമെന്നും റോഷന്‍ ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു.