നെയ്മര്‍ ബാഴ്‌സലോണയില്‍ വരാന്‍ ആഗ്രഹിച്ചു! വേണ്ടെന്ന് പറഞ്ഞത് സാവി; വ്യക്തമായ കാരണമുണ്ട്

By Web Team  |  First Published Aug 15, 2023, 8:24 PM IST

പരീശീലകന്‍ സാവി ആയിരിക്കുന്നിടത്തോളം കാലം ബാഴ്‌സയിലേക്ക് തിരിച്ചെത്തില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്. സാവിക്ക് നെയ്മറില്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നു.


പാരീസ്: കഴിഞ്ഞ ദിവസമണ് ബ്രസീലിയന്‍ താരം നെയ്മര്‍ സൗദ് ക്ലബ് അല്‍ ഹിലാലുമായി കരാറൊപ്പിട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. പിഎസ്ജിയുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് 31കാരന്‍ സൗദി ക്ലബിലേക്ക് പോകുന്നത്. ബ്രസീലിയന്‍ താരത്തിന്റേത് ഞെട്ടിപ്പിക്കുന്ന തീരുമാനമായിരുന്നു. ഫുട്‌ബോള്‍ ആരാധകരില്‍ പലര്‍ക്കും ഞെട്ടലുണ്ടാക്കിയ തീരുമാനം. തന്റെ പഴയ ക്ലബായ ബാഴ്‌സയിലേക്ക് തിരികെ പോകാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി സംഭവിച്ചില്ല.

നെയ്മര്‍, ബാഴ്‌സയില്‍ എത്താതിരിക്കാന്‍ കാരണവുമുണ്ടായിരുന്നു. അക്കാര്യം വ്യക്തമാക്കുകയാണ് ഫുട്‌ബോള്‍ നിരീക്ഷകന്‍ ഫാബ്രിസിയോ റൊമാനോ. പരീശീലകന്‍ സാവി ആയിരിക്കുന്നിടത്തോളം കാലം ബാഴ്‌സയിലേക്ക് തിരിച്ചെത്തില്ലെന്നാണ് നെയ്മര്‍ പറഞ്ഞത്. സാവിക്ക് നെയ്മറില്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നു. ഇപ്പോള്‍ ഒരുക്കി വച്ചിരിക്കുന്ന സിസ്റ്റത്തിലേക്ക് നെയ്മറെ കൊണ്ടുവന്നാല്‍ സാവിക്ക് തന്റെ പദ്ധതികളില്‍ മാറ്റം വരുത്തേണ്ടതായി വരുമായിരുന്നു. അതിന് അദ്ദേഹം ഒരുക്കമായിരുന്നില്ല. മാത്രമല്ല നെയ്മറുടെ ജീവിത ശൈലിയും അച്ചടക്കമില്ലായ്മയും സാവിയെ പിന്തിരിപ്പിച്ചു.

Latest Videos

undefined

കഴിഞ്ഞ ദിവസം ബാഴ്‌സ ക്യാപ്റ്റന്‍ സെര്‍ജി റോബര്‍ട്ടോയും നെയ്മറെ കുറിച്ച് സംസാരിച്ചിരുന്നു. റോബര്‍ട്ടോ പറഞ്ഞതിങ്ങനെ... ''ഞാന്‍ നെയ്മറുമായി സംസാരിച്ചിരുന്നു. ബാഴ്‌സയിലേക്ക് തിരിച്ച് വരുന്നതില്‍ അദ്ദേഹം തൃപ്തനായിരുന്നു. നെയ്മര്‍ ബാഴ്‌സയിലേക്ക് തിരികെ വരാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്. മറ്റൊരു തലത്തില്‍ കളിക്കുന്ന താരമാണ് നെയ്മര്‍.'' റോബര്‍ട്ടോ പറഞ്ഞു.

ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിക്കാനാവില്ല, പകരം താരത്തെ നിര്‍ദേശിച്ച് ഓസീസ് താരം; അത് സഞ്ജുവോ സൂര്യയോ അല്ല

പിഎസ്ജിയില്‍ ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കുന്നതിനിടെ എന്തിന് സൗദി തിരഞ്ഞെടുത്തുവെന്ന് ചോദിക്കുന്നവരുമുണ്ട്. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുമായി അത്ര രസത്തിലല്ലായിരുന്നു താരം. അതുകൊണ്ടുതന്നെ പിഎസ്ജിയില്‍ തുടരാന്‍ നെയ്മര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നെയ്മര്‍ ക്ലബ് വിട്ടെന്ന ഉറപ്പായതോടെ എംബാപ്പെ പിഎസ്ജിയുടെ പരിശീലന ക്യാംപില്‍ ചേരുകയും ചെയ്തു.

click me!