'എനിക്ക് തെറ്റുപറ്റി'; ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

By Web Team  |  First Published Jun 22, 2023, 6:29 PM IST

2020 മുതല്‍ നെയ്മർക്കൊപ്പമുള്ള ബ്രൂണ ബിയാന്‍കാർഡി മോഡലും ഫാഷന്‍ ഇന്‍ഫ്ലൂവന്‍സറുമാണ്v


റിയോ: ഗർഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാർഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്ബോളർ നെയ്മർ ജൂനിയർ. നെയ്മർ തന്‍റെ ഗർഭിണിയായ കാമുകിയെ വഞ്ചിച്ചു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ബ്രൂണയോടും കുടുംബത്തോടും താരത്തിന്‍റെ പരസ്യമായ മാപ്പ് ചോദിക്കല്‍.

'എനിക്ക് തെറ്റുപറ്റി, നിന്നോട് തെറ്റ് ചെയ്തു. എല്ലാ ദിവസവും മൈതാനത്തും പുറത്തും എനിക്ക് തെറ്റ് പറ്റാറുണ്ട് എന്ന് സമ്മതിക്കുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ കുടുംബവും സുഹൃത്തുക്കളുമായുള്ള അടുപ്പം കൊണ്ട് വീട്ടില്‍ പരിഹരിക്കേണ്ടതാണ്. ബ്രൂണ, എന്‍റെ തെറ്റുകള്‍ക്ക് ഇതിനകം ഞാന്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയാണ് ഞാനിത് ചെയ്യുന്നത്. ഇത് ഫലവത്താകുമോ എന്നറിയില്ല. എന്നാല്‍ അതിനായി ശ്രമിക്കുമെന്ന് വാക്ക് തരികയാണ്. നമ്മുടെ ബന്ധം തുടരണം. നമ്മുടെ കുഞ്ഞിനായുള്ള നമ്മുടെ സ്നേഹം വിജയിക്കണം. പരസ്പരമുള്ള സ്നേഹം നമ്മളെ കരുത്തരാക്കും. അനീതിപരമായ കാര്യങ്ങളെ ഞാന്‍ ന്യായീകരിക്കില്ല. ബ്രൂണയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പിക്കാന്‍ കഴിയില്ല. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പൊതുസമൂഹം അറിഞ്ഞത് കൊണ്ടാണ് പരസ്യമായി മാപ്പ് ചോദിക്കുന്നത്. ഈ വിഷയം ഇത്തരത്തില്‍ ചർച്ചയാവേണ്ടിയിരുന്നതല്ല'... എന്നിങ്ങനെ നീളുന്നു ഇന്‍സ്റ്റഗ്രാമിലൂടെ നെയ്മറുടെ നീണ്ട കുറിപ്പ്. എന്നാല്‍ ഇതിനോട് ബ്രൂണ ബിയാന്‍കാർഡിയുടെ പ്രതികരണം വന്നിട്ടില്ല.

Latest Videos

undefined

2020 മുതല്‍ നെയ്മർക്കൊപ്പമുള്ള ബ്രൂണ ബിയാന്‍കാർഡി മോഡലും ഫാഷന്‍ ഇന്‍ഫ്ലൂവന്‍സറുമാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നെയ്മറും താനും കുഞ്ഞിനെ കാത്തിരിക്കുകയാണ് എന്ന വിവരം ബിയാന്‍കാർഡി വെളിപ്പെടുത്തിയത്. എന്നാല്‍ ഇരുവരും തമ്മില്‍ വഴിപിരിഞ്ഞതായുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കുകയായിരുന്നു. നെയ്മർക്ക് മറ്റൊരു കാമുകിയുണ്ട് എന്ന തരത്തിലും വാർത്തകള്‍ സജീവമായിരുന്നു. മുന്‍ കാമുകി കരോലിന ഡാന്‍റസില്‍ നെയർമർക്ക് 11 വയസുള്ള ഒരു കുട്ടിയുണ്ട്. ബാഴ്സലോണയിലേക്ക് കൂടുമാറും മുമ്പ് 19-ാം വയസിലായിരുന്നു നെയ്മർ അച്ഛനായത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NJ 🇧🇷 (@neymarjr)

Read more: മെസി പോയാല്‍ നെയ്‌മര്‍; ബ്രസീലിയൻ ഹീറോയെ റാഞ്ചാന്‍ സൗദി ക്ലബ് അൽ ഹിലാല്‍; ഭീമന്‍ തുക ഓഫര്‍

click me!