സ്‌പെയിനിന്റെ യൂറോകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യമാലിനെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു.
ബാഴ്‌സലോണ: സ്‌പെയിന്‍ യുവതാരം ലാമിന്‍ യമാലിന്റെ പുതിയ നമ്പര്‍ ജഴ്‌സി പ്രഖ്യാപിച്ച് എഫ്‌സി ബാഴ്‌സലോണ. ലിയോണല്‍ മെസ്സി തുടക്കകാലത്ത് കളിച്ചിരുന്ന 19- നമ്പര്‍ ജഴ്‌സി അണിഞ്ഞാണ് താരം അടുത്ത സീസണ്‍ മുതല്‍ കളിക്കുക. വീഡിയോ പുറത്തുവിട്ടാണ് ബാഴ്‌സലോണ സാമൂഹികമാധ്യമങ്ങളില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ 27- നമ്പര്‍ ജഴ്‌സിയിലാണ് താരം കളിച്ചിരുന്നത്. 17- വയസ്സില്‍ തന്നെ സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും പ്രധാന താരമായി യമാല്‍ ആഘോഷിക്കപ്പെടുകയാണ്.
സ്‌പെയിനിന്റെ യൂറോകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യമാലിനെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ താരം മെസിയുടെ സമാന നീക്കങ്ങളും ഫിനിഷിംഗിലൂടെയുമാണ് ലാമിന്‍ യമാല്‍ ലോകശ്രദ്ധ നേടുന്നത്. 19- നമ്പര്‍ ജഴ്‌സിയില്‍ നിന്ന് 10- നമ്പര്‍ ജഴ്‌സിലേക്ക് താരം ഭാവിയില്‍ വളരുമെന്നാണ് ബാഴ്‌സലോണയുടെ പ്രതീക്ഷ. സ്‌പെയിന് വേണ്ടിയും 19- നമ്പറിലാണ് താരം കളിക്കുന്നത്. അതേസമയം, സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തുടരും. താരവുമായുള്ള കരാര്‍ 2025വരെ നീട്ടിയതായി ക്ലബ്ബ് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
undefined
റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം. ചാന്പ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് 38കാരനായ മോഡ്രിച്ച് വ്യക്തമാക്കിയിരുന്നു. മധ്യനിരതാരം ടോണി ക്രൂസ് വിരമിച്ച സാഹചര്യത്തില്‍ കൂടിയാണ് മോഡ്രിച്ചിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്.
2012ലാണ് ക്രൊയേഷ്യയുടെ നായകന്‍ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച്ച് സ്വന്തമാക്കി. റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡ്രിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മോഡ്രിച്ച് റയലിന്റെ സഹപരിശീലകനായി എത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.