നേര്‍ക്കുനേര്‍ കണക്കില്‍ നെതര്‍ലന്‍ഡ്‌സിന് മുന്‍തൂക്കം; 2014 ആവര്‍ത്തിക്കാന്‍ അര്‍ജന്റീന

By Web Team  |  First Published Dec 9, 2022, 11:55 AM IST

ഏറ്റവുമൊടുവില്‍ 2014 ലോകകപ്പ് സെമിയിലാണ് നെതര്‍ലന്‍ഡ്‌സിനോട് അര്‍ജന്റീന ഏറ്റുമുട്ടിയത്. യൂറോപ്യന്‍ കരുത്തരെ അന്ന് മറികടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്.


ദോഹ: അര്‍ജന്റീനയുംനെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടിയപ്പോഴൊക്കെ കണ്ടത് ഉജ്വലമായ പോരാട്ടങ്ങളായിരുന്നു. ലോകകപ്പില്‍ ആറാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. അര്‍ജന്റീന ആദ്യമായി ലോകകിരീടത്തിലേക്ക് മാര്‍ച്ച് ചെയ്തത് നെതര്‍ലന്‍ഡ്‌സിനെ കണ്ണീരണിയിച്ചാണ്. 1978ല്‍. നെതര്‍ലന്‍ഡ്‌സിന്റെ മറുപടി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടറില്‍. 1998 ഫ്രാന്‍സ് ലോകകപ്പില്‍ ഡെനിസ് ബെര്‍ക്കാംപിന്റെ വിസ്മയഗോളായിരുന്നു കരുത്ത്.

ഏറ്റവുമൊടുവില്‍ 2014 ലോകകപ്പ് സെമിയിലാണ് നെതര്‍ലന്‍ഡ്‌സിനോട് അര്‍ജന്റീന ഏറ്റുമുട്ടിയത്. യൂറോപ്യന്‍ കരുത്തരെ അന്ന് മറികടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. നാല് കളികളില്‍ ജയിച്ച നെതര്‍ലന്‍ഡ്‌സിനാണ് മേല്‍ക്കൈ. അര്‍ജന്റീനയ്ക്ക് രണ്ട് ജയം മാത്രം. ഇന്ന് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റീനയുടെ ആശങ്ക പരിക്കാണ്. 

Latest Videos

undefined

ടീമിലെ പ്രധാന താരങ്ങളായ റോഡ്രിഗോ ഡി പോള്‍, എയ്ഞ്ചല്‍ പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഇരുവര്‍ക്കും കളിക്കാന്‍ കഴിയുമെന്നാണ് അര്‍ജന്റൈന്‍ ക്യാംപിന്റെ പ്രതീക്ഷ. പരിക്ക് മാറി പരിശീലനം തുടങ്ങിയെങ്കിലും ഇന്നത്തെ അവസാനവട്ട വൈദ്യപരിശോധനയ്ക്കുശേഷമേ ഇവരുടെകാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ. ഇതുകൊണ്ടുതന്നെ ഡിപോളു ഡിം മരിയയും കളിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇറക്കേണ്ട ഇലവനെയും പരിശീലനത്തിനിടെ സ്‌കലോണി പരീക്ഷിച്ചു. ഇരുവരും ആദ്യ ഇലവനില്‍ എത്തുകയാണെങ്കില്‍ പതിവ് 4-3-3 ഫോര്‍മേഷനില്‍ തന്നെ അര്‍ജന്റീന കളിക്കും. 

ഗോള്‍പോസ്റ്റില്‍ എമിലിയാനോ മാര്‍ട്ടിനെസ്. നിഹ്വെല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍കോസ് അക്യൂന എന്നിവര്‍ പ്രതിരോധത്തിലുണ്ടാവും. ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ക്കാണ് മധ്യനിരയുടെ ചുമതല. മുന്നേറ്റത്തില്‍ എയ്ഞ്ചല്‍ ഡി മരിയ, ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്. ഡി പോളും ഡി മരിയയും കളിക്കുന്നില്ലെങ്കില്‍ 5-3-2 ഫോര്‍മേഷനിലേക്ക് മാറാനാണ് സ്‌കലോണിയുടെ തീരുമാനം. പ്രതിരോധിക്കാന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് കൂടിയെത്തും. ഡി പോളിന് പകരം ലിയാന്‍ഡ്രോ പരേഡസ് മധ്യനിരയില്‍ സ്ഥാനം പിടിക്കും. 

അര്‍ജന്റീന ടീം: എമിലിയാനോ മാര്‍ട്ടിനെസ്, നിഹ്വെല്‍ മൊളീന, ക്രിസ്റ്റിയന്‍ റൊമേറൊ, നിക്കോളാസ് ഒട്ടമെന്‍ഡി, മാര്‍കോസ് അക്യൂന, എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരേഡെസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്.

ഇനിയാണ് പൂരം, ക്വാര്‍ട്ടര്‍ കടമ്പ കടക്കുക ആരൊക്കെ?; ബ്രസീല്‍-അര്‍ജന്‍റീന സ്വപ്നസെമി ഉണ്ടാവുമോ എന്ന് ഇന്നറിയാം

click me!