പഞ്ചാബിനെതിരെ ആധികാരികമായിരുന്നു മോഹന്‍ ബഗാന്റെ ജയം. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ കമ്മിംഗ്‌സ് ബഗാന് ലീഡ് നേടി കൊടുത്തു. ലിസ്റ്റണ്‍ കോളൊക്കോയുടെ സഹായത്തിലായിരുന്നു കമ്മിംഗ്‌സിന്റെ ഗോള്‍.
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിക്ക് തോല്‍വി. കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് പരാജയപ്പെട്ടത്. ജേസണ്‍ കമ്മിംഗ്‌സ്, ദിമിത്രി പെട്രാടോസ്, മന്‍വീര്‍ സിംഗ് എന്നിവരാണ് മോഹന്‍ ബഗാന്റെ ഗോളുകള്‍ നേടിയത്. ലൂക്കാ മജ്‌സെന്റെ വകയായിരുന്നു പഞ്ചാബിന്റെ ആശ്വാസ ഗോള്‍. മറ്റൊരു മത്സരത്തില്‍ ഒഡീഷ എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ പരാജയപ്പെടുത്തി. ജെറി മാവ്മിംഗ്തങ്ക, ഡിയേഗോ മൗറീസിയോ എന്നിവരാണ് ഒഡീഷയുടെ ഗോളുകള്‍ നേടിയത്.
പഞ്ചാബിനെതിരെ ആധികാരികമായിരുന്നു മോഹന്‍ ബഗാന്റെ ജയം. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ കമ്മിംഗ്‌സ് ബഗാന് ലീഡ് നേടി കൊടുത്തു. ലിസ്റ്റണ്‍ കോളൊക്കോയുടെ സഹായത്തിലായിരുന്നു കമ്മിംഗ്‌സിന്റെ ഗോള്‍. ആദ്യപാതി അവസാനിക്കുന്നതിന് മുമ്പ് പെട്രാടോസിലൂടെ ബഗാന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ സ്‌കോര്‍ ഇതേ രീതിയില്‍ നിന്നു. എന്നാല്‍ 53-ാം മിനിറ്റില്‍ മാജ്‌സെനിലൂടെ പഞ്ചാബ് ഒരു ഗോള്‍ മടക്കി. എന്നാല്‍ ഗോള്‍ ആഘോഷത്തിന് 10 മിനിറ്റ് മാത്രമായിരുന്നു ആയുസ്. മന്‍വീര്‍ സിംഗ് ബഗാന്റെ ലീഡുയര്‍ത്തി. രണ്ടാം ഗോള്‍ നേടിയ പെട്രാടോസിന്റെ അസിസ്റ്റില്‍ മന്‍വീര്‍ ബഗാന്റെ മൂന്നാം ഗോള്‍ നേടി. എവേ ഗ്രൗണ്ടില്‍ തിരിച്ചടിക്കാനുള്ള പഞ്ചാബിന്റെ ശ്രമങ്ങളെല്ലാം പാളി. ഇതോടെ മത്സരം ബഗാന് സ്വന്തം.
undefined
ചെന്നൈയിനെതിരെ ഇരുപാതികളിലുമായിട്ടാണ് ഒഡീഷ ഗോള്‍ നേടിയത്. 45-ാം മിനിറ്റിലാിയിരുന്നു ജെറിയുടെ ഗോള്‍. 63-ാം മിനിറ്റില്‍ മൗറീസിയോ വിജയമുറപ്പിച്ച ഗോള്‍ കണ്ടെത്തി. നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ നേരിടും.