ആഷിഖ് കുരുണിയന്‍റെ പരിക്കിൽ അതൃപ്തിയുമായി മോഹൻ ബഗാൻ, മലയാളി താരത്തിന് സീസൺ നഷ്ടമാവും

By Web Team  |  First Published Sep 17, 2023, 9:35 AM IST

നിലവിലെ ചാംപ്യന്മരായ മോഹൻ ബഗാന്‍റെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ആഷിഖ് കുരുണിയൻ. അടുത്തിടെ ഡ്യൂറന്‍ഡ് കപ്പ് നേട്ടത്തിലും പ്രധാന പങ്കുവഹിച്ചു. ഇതിനാൽ തന്നെ താരത്തിന്‍റെ സേവനം നഷ്ടമാവുന്നത് മോഹൻ ബഗാന് കനത്ത തിരിച്ചടിയാണ്.


കൊല്‍ക്കത്ത: മലയാളി ഫുട്ബോൾ താരം ആഷിഖ് കുരുണിയന്‍റെ പരിക്കിൽ അതൃപ്തിയുമായി മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്സ്. ദേശീയ ടീം, ആഷിഖിന്‍റെ പരിക്കിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന്പരിശീലകൻ യുവാൻ ഫെറാൻഡോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കിംഗ്സ് കപ്പിൽ ഇന്ത്യയും ഇറാഖും തമ്മിലുള്ള മത്സരത്തിനിടെയാണ് മലയാളി താരം ആഷിഖ് കുരുണിയന് പരിക്കേറ്റത്. എം ആര്‍ ഐ പരിശോധനയിൽ താരത്തിന് കാല്‍മുട്ടിലെ ലിഗ്മെന്‍റില്‍ പരിക്കാണെന്നും ശസ്ത്രക്രിയ ആവശ്യമെന്നും വ്യക്തമായി. ഇതോടെ സീസണ്‍ മുഴുവൻ ആഷിഖിന് നഷ്ടമാകും. ഐഎസ്എൽ തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് ഈ തിരിച്ചടി.

Latest Videos

undefined

ഇതിൽ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയാണ് താരത്തിന്‍റെ ക്ലബായ മോഹൻ ബഗാൻ സൂപ്പര്‍ ജയന്‍റ്സ്. മുംബൈയിലായിരിക്കും ആഷിഖിന്‍റെ ശസ്ത്രക്രിയ. താരത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും യുവാൻ ഫെറാൻഡോ വ്യക്തമാക്കി. എന്നാല്‍ ദേശീയ ടീം ആഷിഖിന്‍റെ പരിക്കിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞില്ലെന്നും വെറുമൊരു വീഴ്ച എന്നു മാത്രമാണ് അറിയിച്ചതെന്നും ഫെറാന്‍ഡോ പറഞ്ഞു. സ്കാനിംഗിലാണ് ലിഗ്‌മെന്‍റിലെ പരിക്കിന്‍റെ ഗൗരവം വ്യക്തമായത്. ടീമിലെ ഏത് കളിക്കാരന് പരിക്കേല്‍ക്കുന്നതും തന്നെ നിരാശനാക്കുമെന്നും ഫെറാന്‍ഡോ പറഞ്ഞു.

യൂജിന്‍ ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളിത്തിളക്കം, അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസ്

നിലവിലെ ചാംപ്യന്മരായ മോഹൻ ബഗാന്‍റെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ആഷിഖ് കുരുണിയൻ. അടുത്തിടെ ഡ്യൂറന്‍ഡ് കപ്പ് നേട്ടത്തിലും പ്രധാന പങ്കുവഹിച്ചു. ഇതിനാൽ തന്നെ താരത്തിന്‍റെ സേവനം നഷ്ടമാവുന്നത് മോഹൻ ബഗാന് കനത്ത തിരിച്ചടിയാണ്. ഏഷ്യൻ ഗെയിംസിനായി ദേശീയ ടീമിന് ലിസ്റ്റൻ കൊളോസോയെ മോഹൻ ബഗാൻ വിട്ടുകൊടുക്കാത്തതിന് കാരണവും ആഷിഖിന്‍റെ പരിക്കിലെ അതൃപ്തിയെന്നാണ് പുറത്ത് വരുന്ന വിവരം.

ഏഷ്യന്‍ ഗെയിംസിനുള്ള ആദ്യ ലിസ്റ്റില്‍ ബഗാന്‍ താരങ്ങളായ ഡിഫന്‍ഡര്‍ അന്‍വര്‍ അലി, ഫുള്‍ ബാക്ക് ആശിഷ് റായ് എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ ഇവരെയൊന്നും വിട്ടു നല്‍കാന്‍ ബഗാന്‍ തയാറായില്ല. ഇതോടെ അണ്ടര്‍ 23 ടീം അംഗമായ സുമിത് റാതി മാത്രമാണ് ബഗാന്‍ താരമായി ഏഷ്യന്‍ ഗെയിംസ് ടീമിലുള്ളത്. അടുത്ത വ്യാഴാഴ്ചയാണ് ഐ എസ് എല്‍ സീസണ്‍ തുടങ്ങുന്നത്.

click me!