മുഹമ്മദന്‍സിന്റെ റിക്ഷാവാല, മലപ്പുറത്തിന്റെ അസീസ്‌ക്ക! കൊല്‍ത്തന്‍ ക്ലബ് അധികൃതര്‍ ഒന്നും മറന്നിട്ടില്ല

By MEHBOOB C  |  First Published Nov 12, 2022, 2:12 PM IST

കൂട്ടിലങ്ങാടിയില്‍ താമസിക്കുന്ന മലപ്പുറം അസിസിന്റെ ഭാര്യ കെ പി സഫിയ കോട്ടയത്തായതിനാല്‍, കാവുങ്ങലിലുള്ള അസീസിന്റെ മൂത്ത സഹോദരന്‍ ചേക്കുവിന്റെ മകന്‍ ടൈറ്റാനിയം അന്‍വറിന്റെ വീട്ടിലാണ് സംഘം ചെന്നത്.


മലപ്പുറം: ഒരുകാലത്ത് തങ്ങളുടെ എല്ലാമായിരുന്ന റിക്ഷാവാല അസീസിന്റെ (മലപ്പുറം അസിസ്) കുടുംബത്തെത്തേടി മുഹമ്മദന്‍സ് ഫുട്ബോള്‍ ടീമിന്റെ പ്രതിനിധികളെത്തി. കഴിഞ്ഞ ദിവസമാണ് ടീം പ്രതിനിധികള്‍ അസീസിന്റെ വീട്ടിലെത്തിയത്. മുഹമ്മദന്‍സിനുവേണ്ടി 1974 മുതല്‍ 1981 വരെ കളിച്ച അസീസ് ജനുവരി 16നാണ് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനും ടീമിന്റെ ബഹുമാന സൂചകമായുള്ള ജഴ്സി സമര്‍പ്പിക്കാനുമാണ് പ്രതിനിധികള്‍ എത്തിയത്. 

കൂട്ടിലങ്ങാടിയില്‍ താമസിക്കുന്ന മലപ്പുറം അസിസിന്റെ ഭാര്യ കെ പി സഫിയ കോട്ടയത്തായതിനാല്‍, കാവുങ്ങലിലുള്ള അസീസിന്റെ മൂത്ത സഹോദരന്‍ ചേക്കുവിന്റെ മകന്‍ ടൈറ്റാനിയം അന്‍വറിന്റെ വീട്ടിലാണ് സംഘം ചെന്നത്. ഐ-ലീഗ് ഉദ്ഘാടന മത്സര ത്തില്‍ ഗോകുലം കേരള എഫ്.സി.യെ നേരിടാനാണ് മുഹമ്മദന്‍ സ് ടീം മലപ്പുറത്തെത്തിയത്. കാവുങ്ങലിലുള്ള വുഡ്ബൈന്‍ ഹോട്ടലിലാണ് ടീമിന്റെ താമസം. വൈകീട്ട് മൂന്നിന് ടീം മാനേജര്‍ ദിന്ദു ബിശ്വാസ്, ക്യാമറാമാന്‍ ത്രിഷം, മലയാളിതാരം ഫസലു റഹ്മാന്‍ എന്നിവരാണ് ചേക്കുവി ന്റെ വീട്ടിലെത്തിയത്. 

Latest Videos

undefined

ഐ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഗോകുലം കേരള ഇന്ന് പയ്യനാട് ഇറങ്ങുന്നു; ടിക്കറ്റ് നിരക്കുകള്‍ അറിയാം

അവിടെ ചേക്കുവിന്റെ ഭാര്യ ജമീലയെ സന്ദര്‍ശിച്ച സംഘം ജഴ്സി കൈമാറി. സൈനികരോടുള്ള ആദരസൂചക മായി തയ്യാറാക്കിയ ജഴ്സിയാണ് നല്‍കിയത്. 1981-ല്‍ അസീസ് അംഗമായിരുന്ന മുഹമ്മദന്‍സ് കൊല്‍ക്കത്ത ലീഗ് കിരീടം നേടിയതിനുശേഷം 2021-ലാണ് ടീമിന് അടുത്ത കിരീട ഭാഗ്യമുണ്ടായതെന്ന് മാനേജര്‍ ദി പേന്ദു ബിശ്വാസ് പറഞ്ഞു. ഹസിന്‍, ഹബീബ്, പരിശീലകന്‍ ഷാജറുദ്ദീന്‍ കോപ്പിലാന്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ജാഫര്‍ഖാന്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.

മലപ്പുറത്തിന്റെ അസീസ്‌ക്ക, മുഹമ്മദന്‍സിന്റെ റിക്ഷാവാല

1974ലാണ് മലപ്പുറം അസീസ് കൊല്‍ക്കത്ത ക്ലബ്ബായ മുഹമ്മദന്‍സില്‍ എത്തിയത്. ഇന്ത്യന്‍ താരങ്ങളായിരുന്ന നഈമുദ്ദീനും ഹബീബുമാണ് അവിടേക്കുള്ള പാത തുറന്നത്. 1977-ല്‍ ക്യാപ്റ്റനായ അസീസ് കൊച്ചിയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ ടീമിനെ സെമി വരെ എത്തിച്ചു. അതോടെ അസീസിനെ കൊല്‍ക്കത്തക്കാര്‍ ഹൃദയത്തോടുചേര്‍ത്തുവെച്ചു. റിക്ഷാവാല എന്ന ഓമനപ്പേരിട്ടാണ് അവര്‍ അസീസിനെ സ്നേഹിച്ചത്. മധ്യനിരയില്‍ കളി നിയന്ത്രിച്ച് പന്ത് മനോഹരമായി സ്ട്രൈക്കര്‍ മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതു കൊണ്ടാണ് ഈ പേര് വീണത്.

1973-74 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വര്‍ഷം അസീസ് സര്‍വീസസിന്റെ നായകനായിരുന്നു. കിരീടം ചൂടിയ കേരളാ ടീമില്‍ സഹോദരനായിരുന്ന കെ. ചേക്കു ഉണ്ടാ യിരുന്നെന്നത് മറ്റൊരു കാര്യം. അസീസിനെ കാല്‍പ്പന്തു പ്രേമികള്‍ ഓര്‍മിക്കുന്ന വേറൊരു സംഗതി കൂടിയുണ്ട്. 1975-ല്‍ ഇന്‍ ഡൊനീഷ്യ ഹാലന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചപ്പോള്‍ അസുഖമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ആളുകൂടിയാണ്. മടി കാരണമാണ് അന്ന് പോകാതിരുന്നതെന്ന് പിന്നീട് അസീസ് പറഞ്ഞിരുന്നു.

click me!