ഈ ഒരു നേട്ടത്തിനായി നീ സഹിച്ചത് എന്തൊക്കെയായിരുന്നു, ഹൃദയം തൊടുന്ന കുറിപ്പുമായി മെസിയുടെ ഭാര്യ അന്‍റോണെല

By Web Team  |  First Published Dec 19, 2022, 12:44 PM IST

നിങ്ങളൊരു ലോക ചാമ്പ്യനാണ്, ഇത്രയും വർഷമായി നിങ്ങൾ എന്താണ് അനുഭവിച്ചതെന്നും ഇത് നേടാൻ നിങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ഞങ്ങൾക്കറിയാം!!! നമുക്ക് അർജന്‍റീനയിലേക്ക് പോകാം," അന്‍റോണല ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.


ദോഹ: ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന കിരീടം നേടുമ്പോള്‍ വിജയനിമിഷത്തില്‍ പങ്കാളികളാകാന്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയുടെ ഭാര്യ അന്‍റോണെല റോക്കൂസോയും മൂന്ന് മക്കളും ഒപ്പമുണ്ടായിരുന്നു. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മെസിയും കുടുബവും ചേര്‍ന്നെടുത്ത ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇപ്പോഴിതാ ലോകകപ്പ് നേടത്തില്‍ മെസിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്‍റോനെല. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മെസിയുടെ കിരീടനേട്ടത്തെക്കുറിച്ച് അന്‍റോനെല ഹൃദയം തൊടുന്ന കുറിപ്പെഴുതിയത്. ലോകചാമ്പ്യന്‍മാരെ, എങ്ങനെ തുടങ്ങണമെന്ന് എനിക്കറിയില്ല. ലിയോണൽ മെസി നിങ്ങളിലൂടെ എത്ര വലിയ അഭിമാനമാണ് ഞങ്ങളിപ്പോള്‍ അനുഭവിക്കുന്നത്. ഒരിക്കലും തോൽക്കാതിരിക്കാൻ അവസാന ശ്വാസം വരെ പോരാടണമെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി, അത് ഒടുവില്‍ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു.

Latest Videos

undefined

കേരളത്തോട് കടപ്പെട്ടിരിക്കുന്നു! മലയാളി ആരാധകര്‍ക്ക് നന്ദി അറിയിച്ച് ലിയോണല്‍ മെസിയും സംഘവും

നിങ്ങളൊരു ലോക ചാമ്പ്യനാണ്, ഇത്രയും വർഷമായി നിങ്ങൾ എന്താണ് അനുഭവിച്ചതെന്നും ഇത് നേടാൻ നിങ്ങൾ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ഞങ്ങൾക്കറിയാം!!! നമുക്ക് അർജന്‍റീനയിലേക്ക് പോകാം," അന്‍റോണല ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

ആവേശം കൊടുമുടി കയറിയ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന ജയിച്ചു കയറിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയെ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയിരിക്കെ എംബാപ്പെ ഒരു മിനിറ്റിന്‍റെ വ്യത്യാസത്തില്‍ നേടിയ രണ്ട് ഗോളുകളിലൂടെ ഫ്രാന്‍സ് സമനിലയില്‍ തളച്ചു. എക്സ്ട്രാ ടൈമില്‍ മെസിയുടെ ഗോളിലൂടെ മുന്നിലെത്തിയ അര്‍ജന്‍റീനയെ കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ എംബാപ്പെയുടെ പെനല്‍റ്റി ഗോളില്‍ ഫ്രാന്‍സ് വീണ്ടും സമനിലയില്‍ തളച്ചു. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്‍റെ ഒരു കിക്ക് അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തുകയും മറ്റൊരു കിക്ക് പുറത്തേക്കും പോയതോടെ അര്‍ജന്‍റീന ലോക ചാമ്പ്യന്‍മാരായി. 36 വര്‍ഷത്തിനുശേഷമാണ് അര്‍ജന്‍റീന ലോകകപ്പില്‍ മുത്തമിടുന്നത്.

click me!