ലോകകപ്പ് കിരീടം അർജന്‍റീന നായകൻ ലയണൽ മെസി എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഓരോ ചിത്രങ്ങളും
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്‍റീന നായകൻ ലയണൽ മെസി എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു കിരീട നേട്ടത്തിന് ശേഷമുള്ള ആഘോഷ പ്രകടനം. 2014 ൽ കയ്യെത്തും ദൂരെ നഷ്ടമായ ലോകകിരീടത്തിന് മുന്നിൽ തൊടാനാഗ്രഹിച്ച് നിൽക്കുന്ന മെസി, എട്ട് വർഷത്തിനിപ്പുറം ആ കനക കിരീടം സ്വന്തമാക്കിയ ശേഷം താഴെ വച്ചിട്ടില്ല എന്ന് സാരം. കിരീട നേട്ടത്തിന്‍റെ മൂന്നാം നാൾ സ്വന്തം കിടക്കയിൽ ഉറങ്ങുമ്പോളും ഉണ്ണുമ്പോഴും പോലും കിരീടം ഒപ്പം വച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങളാണ് താരം തന്നെ ഇപ്പോൾ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദ കമന്റുകൾ നിറയുകയാണ്. കാത്തിരുന്ന് കിട്ടിയ സുവർണ കിരീടം താഴെ വയ്ക്കാൻ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് അർജന്റീന ലോക കിരീടത്തിൽ മുത്തമിട്ടത്. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.
കപ്പ് താഴെ വയ്ക്കാതെ മെസി..! പുതിയ ചിത്രം പങ്കുവെച്ച് മിശിഹ, രസകരമായ കമന്റുമായി ആരാധകർ
അതേസമയം മെസിയെ സംബന്ധിച്ച് പുറത്തുവരുന്ന മറ്റൊരു വാർത്ത ഫുട്ബോള്‍ ലോകകപ്പ് നേടിയതിന് പിന്നാലെ സാമൂഹികമാധ്യമത്തിലും തരംഗമാകുകയാണ് അര്‍ജന്‍റീന നായകൻ എന്നതാണ്. അർജന്‍റൈന്‍ നായകന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. ലോകകപ്പ് വിജയ ശേഷം മെസി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തൊരു ചിത്രം കൊടുങ്കാറ്റായി മാറിക്കഴിഞ്ഞു. മണിക്കൂറുകൾക്കകം 43 ദശലക്ഷം ആളുകളാണ് ചിത്രം ലൈക് ചെയ്തതത്. ഈ ലൈക് കൊടുങ്കാറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് കടപുഴകി. മെസിക്കൊപ്പം ചെസ് കളിക്കുന്ന ചിത്രം റൊണാൾഡോ പോസ്റ്റ് ചെയ്തതായിരുന്നു ഇതുവരെ ഇൻസ്റ്റഗ്രാമിലെ റെക്കോർഡ്. ഇതിന് 41ലക്ഷത്തിലേറെ ലൈക്കാണ് കിട്ടിയിരുന്നത്. ഇതാണിപ്പോൾ മെസി മണിക്കൂറുകൾക്കകം മറികടന്നത്.
ഇന്‍സ്റ്റഗ്രാമിലും 'ഗോട്ട്'; ക്രിസ്റ്റ്യാനോയുടെ ആഗോള റെക്കോര്‍ഡ് തകര്‍ത്ത് മെസി