ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മെസി നേരത്തെ പറഞ്ഞിരുന്നു.
മയാമി: 2026 ലോകകപ്പില്‍ ലിയോണല്‍ മെസി കളിക്കുമോയെന്നുള്ളത് പ്രധാന ചോദ്യമാണ്. കളിക്കില്ലെന്നും കളിക്കുമെന്നും പറയാറുണ്ട്. മെസി തന്നെ പറയുന്നത് ആരോഗ്യം സമ്മതിക്കുമെങ്കില്‍ കളിക്കുമെന്നാണ്. ഇപ്പോള്‍ 2026 ലോകകപ്പിനെ കുറിച്ച് സംസാരിക്കുകയാണ് മെസി. അടുത്ത ലോകകപ്പ് കളിക്കാനുള്ള സാധ്യത അര്‍ജന്റൈന്‍ നായകന്‍ തള്ളികളയുന്നില്ല. സഹതാരങ്ങളെ സഹായിക്കാനുള്ള മികവ് ഉണ്ടോയെന്നത് പ്രധാനമാന്നെും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫേവറിറ്റുകളെന്നും ഇതിഹാസതാരം പറഞ്ഞു.
ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മെസി നേരത്തെ പറഞ്ഞിരുന്നു. അന്ന് മെസി വിശദീകരിച്ചതിങ്ങനെ... ''തനിക്കിപ്പോഴും നല്ല രീതിയില്‍ കളിക്കാന്‍ കഴിയുന്നുണ്ട്. സ്വയം വിമര്‍ശനം നടത്തുന്ന ആളാണ് ഞാന്‍. ഞാനെപ്പോള്‍ മോശമായി കളിക്കുന്നുവെന്നും നന്നായി കളിക്കുന്നുവെന്നും തിരിച്ചറിയാന്‍ എനിക്ക് കഴിയും. മികച്ച പ്രകടനം നടത്താന്‍ കഴിയില്ലെന്നും ടീമിന് തന്നെക്കൊണ്ട് പ്രയോജനമില്ലെന്നും ബോധ്യപ്പെടുന്ന ആ നിമിഷം പ്രായം നോക്കാതെ കളി നിര്‍ത്തും.'' മെസി പറഞ്ഞു.
undefined
ഫ്രഞ്ച് ഓപ്പണ്‍: വനിതാ കിരീടം ഇഗ സ്വിയടെക്ക് നിലനിര്‍ത്തി! ഇറ്റാലിയന്‍ താരത്തിനെതിരെ ഏകപക്ഷീയ ജയം
സന്തോഷത്തോടെ ഫുട്‌ബോളില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മെസി പറഞ്ഞു. വിരമിച്ചശേഷം എന്തുചെയ്യണമെന്ന് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും ഭാവിയെക്കുറിച്ച് ചിന്തിക്കാതെ ഓരോ ദിവസവും ഓരോ നിമിഷവും ആസ്വദിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. വിരമിച്ചശേഷം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് തനിക്കുതന്നെ വ്യക്തതയില്ലെന്നും മെസി പറഞ്ഞു.
തല്‍ക്കാലം കുറച്ചു കാലം കൂടി കളി തുടരാനാണ് ആഗ്രഹിക്കുന്നത്. കാരണം ഫുട്‌ബോള്‍ കളിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. സമയമാകുമ്പോള്‍ ആ തിരുമാനം എടുക്കും. അതിനുശേഷം എന്തു ചെയ്യണമെന്നും മെസി വ്യക്തമാക്കി.