ആദ്യ പകുതിയില്‍ 34-ാം മിനിറ്റില്‍ കോസ്റ്റ ഉഗ്ലൈഡിന്‍റെ ഗോളില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ കോസ്റ്റോറിക്ക അര്‍ജന്‍റീനയെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നതോടെ അട്ടിമറി പ്രതീക്ഷിച്ചു.
ലോസാഞ്ചല്‍സ്: ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡെടുത്ത കോസ്റ്റോറിക്കയുടെ അട്ടിമറി മോഹങ്ങള്‍ രണ്ടാം പകുതിയില്‍ തകര്‍ത്തെറിഞ്ഞ അര്‍ജന്‍റീനക്ക് രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നായകന്‍ ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്‍റീന കോസ്റ്റോറിക്കയെ തകര്‍ത്തുവിട്ടത്.
ആദ്യ പകുതിയില്‍ 34-ാം മിനിറ്റില്‍ കോസ്റ്റ ഉഗ്ലൈഡിന്‍റെ ഗോളില്‍ അപ്രതീക്ഷിതമായി മുന്നിലെത്തിയ കോസ്റ്റോറിക്ക അര്‍ജന്‍റീനയെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നതോടെ അട്ടിമറി പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ലോക ചാമ്പ്യന്‍മാരുടെ പ്രകടനം പുറത്തെടുത്ത അര്‍ജന്‍റീന 52-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയിലൂടെ സമനില ഗോള്‍ നേടി.
Ángel Di María!!! 🚀
Argentina vs Costa Ricapic.twitter.com/2lRmIh6w35
undefined
നാലു മിനിറ്റിനകം അലക്സിസ് മക് അലിസ്റ്റര്‍ അര്‍ജന്‍റീനക്ക് ലീഡ് സമ്മാനിച്ച് രണ്ടാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാര്‍ട്ടിനെസ് 77-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി അര്‍ജന്‍റീനയുടെ ഗോള്‍ പട്ടിക തികച്ചു. അര്‍ജന്‍റീനയുടെ ഉറച്ച ഗോള്‍ ഷോട്ട് ഗോള്‍ ലൈന്‍ കടക്കുന്നതിന് മുമ്പ് കോസ്റ്റോറിക്കന്‍ ഡിഫന്‍ഡര്‍ അവിശ്വസനീയമായി തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ ലോക ചാമ്പ്യന്‍മാരുടെ വിജയം ഇതിലും വലിയ മാര്‍ജിനിലായിയേനെ. കഴിഞ്ഞയാഴ്ച എൽ സാൽവദോറിന്
എതിരായ സന്നാഹമത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു.
Maccas goal for Argentina vs Costa Rica 🤩 pic.twitter.com/AAb30r3vCk
— LFCKM05 🔴🏴 (@LFCKM05)അതേസമയം ഇന്നലെ നടന്ന മറ്റൊരു സൗഹൃദ മത്സരത്തിൽ സ്ലൊവേനിയക്ക് മുന്നിൽ പോർച്ചുഗൽ അപ്രതീക്ഷിത തോല്‍വി വഴങ്ങി. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്ലൊവേനിയ പോര്‍ച്ചുഗലിനെ തകര്‍ത്തു വിട്ടത്. രണ്ടാം പകുതിയിലാണ് സ്ലോവെനിയ രണ്ട് ഗോളുകളും നേടിയത്. റോബെർട്ടോ മാർട്ടിനെസിന്‍റെ പരിശീലനത്തിന് കീഴിൽ തുടരെ 11 മാച്ചുകൾ വിജയിച്ച ശേഷമാണ് പോർച്ചുഗലിന്‍റെ തോൽവി. മറ്റൊരു മത്സരത്തില്‍ നെതർലൻഡ്സിനെതിരെ ജർമനി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചു. 85-ാം ആം മിനിട്ടിൽ നേടിയ നാടകീയ ഗോളിന്റെ പിൻബലത്തിലാണ് പരമ്പരാഗത വൈരികൾക്കെതിരെ ജർമനി ജയം ഉറപ്പിച്ചത്.
Hay que ser muy pelotudo
Nico González, increíble, tendría que haber seguido a la duchas sin decir nada...., bueno ya sabemos este come banco, GARNACHO adentro, si había dudas ya fueron aclaradas. pic.twitter.com/imCsrZP9Mh
ഇംഗ്ലണ്ട്-ബെൽജിയം മത്സരം സമനിലയിൽ അവസാനിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. പതിനൊന്നാം മിനിട്ടിലും മുപ്പത്തിയാറാം മിനിട്ടിലുമായിരുന്ന ബെൽജിയത്തിന്റെ ഗോളുകൾ. ഇംഗ്ലണ്ടിനായി ടോണിയും ബെല്ലിംഗാമും ഗോൾ നേടി. ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിട്ടിലായിരുന്നു ഇംഗ്ലണ്ടിന്‍റെ സമനില ഗോൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക