മാഞ്ചസ്റ്റര്‍ ഇത്തവണ ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ സാധ്യതയേറെയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 35 മത്സരങ്ങളില്‍ 66 പോയിന്റുമായി നാലാം സ്ഥാനത്താണ് യുണൈറ്റഡ്.
ലണ്ടന്‍: അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിച്ചേക്കും. ചുരുങ്ങിയ കാലങ്ങള്‍ക്കിടെ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം എമി സ്വന്തമാക്കിയിരുന്നു. നിലവില്‍ ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ കീപ്പറായ ക്ലബ് തലത്തില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ല. ആസ്റ്റണ്‍ വില്ലയുമായി എമിക്ക് ക്ലബ്ബുമായി 2027 വരെ കരാറുണ്ട്. ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ടീമില്‍ കളിക്കണമെന്നാണ് എമിയും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാറൊപ്പിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മാഞ്ചസ്റ്റര്‍ ഇത്തവണ ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ സാധ്യതയേറെയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 35 മത്സരങ്ങളില്‍ 66 പോയിന്റുമായി നാലാം സ്ഥാനത്താണ് യുണൈറ്റഡ്. നേരത്തെ ടോട്ടന്‍ഹാം, ചെല്‍സി ക്ലബുകളും താരത്തിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ മാര്‍ട്ടിനെസ് മാഞ്ചസ്റ്റര്‍ തിരഞ്ഞെടുത്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ഡേവിഡ് ഡി ഹിയയ്ക്ക് പകരമാണ് യുണൈറ്റഡ് മാര്‍ട്ടിനസിനെ പരിഗണിക്കുന്നത്. ഡി ഹിയ ആവട്ടെ മോശം ഫോമിലുമാണ്. അതുകൊണ്ടുതന്നെ മാഞ്ചസ്റ്റര്‍ കരാര്‍ പുതുക്കാന്‍ താല്‍പര്യപ്പെടുന്നുമില്ല.
undefined
ടോട്ടന്‍ഹാം വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസിന് പകരമാണ് മാര്‍ട്ടിനെസിനെ ലക്ഷ്യമിടുന്നു. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ക്ക് പ്രായം 36-ായി. അദ്ദേഹത്തിന്റെ കരാര്‍ ഈവര്‍ഷം അവസാനിക്കും. ഏത് ക്ലബായാലും എമി മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ ചുരുങ്ങിയത് 50 മില്യണ്‍ യൂറോയെങ്കിലും ചെലവഴിക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെല്‍സിയുടെ പരിശീലകന്റെ പരിശീലകനാവാമെന്നേറ്റ മൗറിസിയോ പോച്ചെറ്റീനോയും മാര്‍ട്ടിനെസിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ട്.
കോലിയുമായേ പ്രശ്‌നമുള്ളൂ, രോഹിത്തുമായി മച്ചാ മച്ചാ, വൈറലായി ഗംഭീറിന്‍റെ വീഡിയോ; ഇത് കിംഗിനുള്ള പണി?
മാര്‍ട്ടിനെസിനൊപ്പം രണ്ട് അര്‍ജന്റൈന്‍ താരങ്ങളെ കൂടി ടീമിലെത്തിക്കാന്‍ പോച്ചെറ്റീനോ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ ലാതുറോ മാര്‍ട്ടിനെസ്, ബ്രൈറ്റണിന്റെ മക് അലിസ്റ്റര്‍ എന്നിവരെ ടീമിലെത്തിക്കണെന്നാണ് പോച്ചെറ്റീനോ ആവശ്യപ്പെടുന്നത്. എന്നാല്‍ മക് അലിസ്റ്റര്‍ ലിവര്‍പൂളിലേക്ക് പോവാന് സാധ്യതയേറെയാണ്.