ഇന്ന് മാഞ്ചസ്റ്റര്‍ ഡാര്‍ബി! എഫ്എ കപ്പ് ഫൈനലില്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ സിറ്റിക്കെതിരെ

By Web Team  |  First Published May 25, 2024, 3:18 PM IST

ഒന്നിനെതിരെ രണ്ട് ഗോള്‍ ജയത്തോടെ സിറ്റി കപ്പടിച്ചു. എഫ് എ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലില്‍ ഒരേടീമുകള്‍ ഏറ്റുമുട്ടുന്നത് രണ്ടാം തവണ.


വെംബ്ലി: എഫ് എ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍മാരെ ഇന്നറിയാം. മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരുടെ തിളക്കത്തില്‍ സിറ്റി കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ സീസണിലേറ്റ മുറികളെല്ലാം എഫ് കപ്പ് വിജയത്തിലൂടെ ഉണക്കാന്‍ യുണൈറ്റഡ്. കഴിഞ്ഞ വര്‍ഷവും എഫ് എ കപ്പ് ഫൈനലില്‍ സിറ്റിയും യുണൈറ്റഡുമാണ് ഏറ്റുമുട്ടിയത്.

ഒന്നിനെതിരെ രണ്ട് ഗോള്‍ ജയത്തോടെ സിറ്റി കപ്പടിച്ചു. എഫ് എ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ രണ്ട് ഫൈനലില്‍ ഒരേടീമുകള്‍ ഏറ്റുമുട്ടുന്നത് രണ്ടാം തവണ. ഇക്കുറി പ്രീമിയര്‍ ലീഗില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം സിറ്റിക്കൊപ്പം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ എതിരില്ലാത്ത മൂന്ന് ഗോളിനും ഇത്തിഹാദില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനും യുണൈറ്റഡ് തോറ്റു. ഇന്നും തോറ്റാല്‍ 1970ന് ശേഷം ആദ്യമായി ഒറ്റ സീസണില്‍ സിറ്റിയോട് മൂന്ന് തോല്‍വിയെന്ന നാണക്കേടും യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടിവരും.

Latest Videos

undefined

കഡ്‌മോറും ഹെറ്റ്‌മെയറും പവലും 'ടെസ്റ്റ്' കളിച്ച് തോല്‍പ്പിച്ചു! രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായ കണക്കുകളിങ്ങനെ
 
കണക്കിലും കളത്തിലും പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് തന്നെ മേധാവിത്തം. അവസാന ഏഴ് മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ ആറിലും സിറ്റി ജയിച്ചു. വെംബ്ലിയില്‍ പ്രീമിയര്‍ ലീഗ് ചാന്പ്യന്‍മാരെ വീഴ്ത്തണമെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അത്ഭുതങ്ങള്‍ പുറത്തെടുക്കേണ്ടി വരുമെന്നുറപ്പ്. പരിശീലക കസേര തെറിക്കുമെന്ന് ഏറക്കുറെ ഉറപ്പായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിന്റെ അവസാന പിടിവള്ളിയാണ് എഫ് എ കപ്പ് ഫൈനല്‍.

ബാഴ്‌സയുടെ പരിശീലകനായി ഹാന്‍സി ഫ്‌ളിക്ക്

ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി ഹാന്‍സി ഫ്‌ളിക്കിനെ നിയമിച്ചു. പുറത്താക്കപ്പെട്ട സാഹി ഹെര്‍ണാണ്ടസിന് പകരമാണ് നിയമനം. രണ്ടുവര്‍ഷത്തേക്കാണ് ഫ്‌ലിക്കിന്റെ കരാര്‍. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകസ്ഥാനം സ്ഥാനം ഒഴിയുമെന്ന് സാവി ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്ലബ് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഒരുവര്‍ഷത്തേക്ക് കൂടി തുടരന്‍ തീരുമാനിച്ചു. ഇതിന് ശേഷം സാവി നടത്തിയ ചില പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് കോച്ചിനെ പുറത്താക്കാന്‍ ബാഴ്‌സലോണ തീരുമാനിച്ചത്. ബയേണ്‍ മ്യൂണിക്കിന്റെ കോച്ചായിരുന്ന ഫ്‌ലിക്ക് ജര്‍മ്മന്‍ ദേശീയ ടീമിനെയും പരിശീലപ്പിച്ചിട്ടുണ്ട്.

tags
click me!