പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇന്ന് കളത്തില്‍! ചെല്‍സി ഇന്ന് വോള്‍വ്‌സിനെതിരെ

By Web Team  |  First Published Apr 8, 2023, 3:24 PM IST

നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടപ്പോരാട്ടത്തില്‍ പ്രതീക്ഷ നിലനിര്‍ത്താനാണ് ഇന്നിറങ്ങുന്നത്. ഒന്നാംസ്ഥാനത്തുള്ള ആഴ്‌സനലുമായുള്ള പോയിന്റ് വ്യത്യാസം എട്ട്. തുടരെ നാല് ജയവുമായെത്തുന്ന സിറ്റിക്ക് എവേ മത്സരത്തില്‍ സതാംപ്റ്റണാണ് എതിരാളികള്‍.


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ടീമുകള്‍ ഇന്ന് കളത്തില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്കെല്ലാം ഇന്ന് മത്സരമുണ്ട്. ബ്രെന്റ്‌ഫോര്‍ഡിനോട് ഒരു ഗോളിന് രക്ഷപ്പെട്ടാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ നാലിലെ സ്ഥാനം തിരിച്ചുപിടിച്ചത്. ഓള്‍ഡ്ട്രാഫോര്‍ഡില്‍ എവര്‍ട്ടനെ നേരിടുമ്പോള്‍ യുണൈറ്റഡിന്റെ ലക്ഷ്യം മൂന്നാം സ്ഥാനം. സീസണില്‍ സ്വന്തം മണ്ണില്‍ 28 കളികളില്‍ 23ഉം ജയിക്കാന്‍ യുണൈറ്റഡിനായിട്ടുണ്ട്. പരിക്കാണ് കോച്ച് എറിക് ടെന്‍ഹാഗിനെ അലട്ടുന്നത് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ ലൂക്ക് ഷോയ്ക്ക് മത്സരം നഷ്ടമാകും. ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ വീണ്ടും പരിശീലനം തുടങ്ങിയെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. അലജാന്‍ഡ്രോ ഗര്‍ണാച്ചോയും പരിക്കിന്റെ പിടിയില്‍. റെഡ് കാര്‍ഡ് കിട്ടി വിലക്ക് നേരിടുന്ന കാസിമിറോ ഇന്നത്തെ മത്സരത്തില്‍ കൂടി പുറത്തിരിക്കണം. വൈകീട്ട് 5 മണിക്കാണ് മത്സരം.

നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടപ്പോരാട്ടത്തില്‍ പ്രതീക്ഷ നിലനിര്‍ത്താനാണ് ഇന്നിറങ്ങുന്നത്. ഒന്നാംസ്ഥാനത്തുള്ള ആഴ്‌സനലുമായുള്ള പോയിന്റ് വ്യത്യാസം എട്ട്. തുടരെ നാല് ജയവുമായെത്തുന്ന സിറ്റിക്ക് എവേ മത്സരത്തില്‍ സതാംപ്റ്റണാണ് എതിരാളികള്‍. പരിക്ക് മാറി പരിശീലനം തുടങ്ങിയ ഏര്‍ളിംഗ് ഹാളണ്ട് ടീമില്‍ തിരിച്ചെത്തും. 37 കളിയില്‍ 42 ഗോളുകള്‍ നേടിയ ഹാളണ്ട് സിറ്റിയുടെ ചാംപ്യന്‍സ് ലീഗ് സ്വപ്നത്തിനും പ്രതീക്ഷ നല്‍കുന്നു. രാത്രി പത്ത് മണിക്കാണ് മത്സരം. സതാംപ്റ്റണ്‍ നിലവില്‍ ഇരുപതാം സ്ഥാനത്ത് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. പുതിയ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ ചെല്‍സിയും വിജയവഴിയിലെത്താന്‍ വോള്‍വ്‌സിനെതിരെ ഇന്നിറങ്ങും.

Latest Videos

undefined

ഇരുടീമുകള്‍ക്കും അവസാന മൂന്ന് മത്സരത്തില്‍ ജയിക്കാനായിട്ടില്ല. ചെല്‍സി പതിനൊന്നാംസ്ഥാനത്തും വോള്‍വ്‌സ് പതിനാലാം സ്ഥാനത്തുമാണ്. ചാംപ്യന്‍സ് ലീഗ് സ്‌പോട്ട് ലക്ഷ്യമിട്ടിറങ്ങുന്ന ടോട്ടനത്തിന് ഇന്ന് ബ്രൈറ്റനാണ് എതിരാളികള്‍. അവസാന രണ്ട് മത്സരത്തിലും സമനില വഴങ്ങിയാണ് ടോട്ടനം വരുന്നത്. അഞ്ചാം ജയം ലക്ഷ്യമിട്ടിറങ്ങുന്ന ന്യുകാസില്‍ യുണൈറ്റഡ് ഇന്ന് എവേ മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനെ നേരിടും. 

നിലവില്‍ സിറ്റിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ന്യുകാസില്‍. മറ്റ് മത്സരങ്ങളില്‍ ആസ്റ്റന്‍ വില്ല, നോട്ടിങ്ഹാം ഫോറസ്റ്റിനെയും ഫുള്‍ഹാം വെസ്റ്റ്ഹാമിനെയും ലെസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെയും നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരങ്ങള്‍.
 

click me!