എറിക് ടെന്‍ ഹാഗിന് ഉടന്‍ സ്ഥാനം തെറിക്കും! പകരക്കാരന്‍ ചില്ലറക്കാരനല്ല, പ്രഖ്യാപനം ഉടന്‍

By Web TeamFirst Published Oct 9, 2024, 5:16 PM IST
Highlights

ടീമിന്റെ തലവര മാറ്റാന്‍ കോച്ച് എറിക് ടെന്‍ ഹാഗിനെ പുറത്താക്കണമെന്ന ആവശ്യം എല്ലാകോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.

മാഞ്ചസ്റ്റര്‍: കോച്ച് എറിക് ടെന്‍ ഹാഗിനെ പുറത്താക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടെന്‍ ഹാഗിന്റെ ഭാവി നിശ്ചയിക്കുന്ന യുണൈറ്റഡിന്റെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ നടക്കും. രണ്ട് ജയം. രണ്ട് സമനില. മൂന്ന് തോല്‍വി. പ്രീമിയര്‍ലീഗില്‍ ഏഴ് മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റുമായി പതിനാലാം സ്ഥാനത്ത് കിതയ്ക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കഴിഞ്ഞ സീസണില്‍ നിന്ന് ഒരടിപോലും മുന്നോട്ട് പോകാന്‍ കഴിയാത്തതില്‍ ക്ലബ് മാനേജ്‌മെന്റും ആരാധകരും ഒരുപോലെ നിരാശയില്‍. 

ടീമിന്റെ തലവര മാറ്റാന്‍ കോച്ച് എറിക് ടെന്‍ ഹാഗിനെ പുറത്താക്കണമെന്ന ആവശ്യം എല്ലാകോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. എറിക്കിന്റെ ഭാവി നിശ്ചയിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എക്‌സിക്യൂട്ട് പ്രതിനിധികളുടെ നിര്‍ണായക യോഗം ഉടനെ നടക്കും. യോഗത്തില്‍ എറിക്കിനെ പുറത്താക്കി പുതിയ കോച്ചിനെ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. യോഗത്തിന് മുന്‍പ് ടീം ഉടമകളില്‍ പ്രധാനിയായ സര്‍ ജിം റാറ്റ്ക്ലിഫ് ജര്‍മ്മന്‍ കോച്ച് തോമസ് ടുഷേലുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

Latest Videos

വീണ്ടും സെഞ്ചുറി! ഗവാസ്‌കര്‍ ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ ജോ റൂട്ടിന് മുന്നില്‍ വീണു

എറിക്കിനെ പുറത്താക്കുന്നതിന് മുന്നോടിയായാണ് റാറ്റ്ക്ലിഫ്, ടുഷേലിനെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണോടെ ബയേണ്‍ മ്യൂണിക്ക് പുറത്താക്കിയ തോമസ് ടുഷേല്‍ നിലവില്‍ ഒരുടീമിന്റെയും പരിശീലകനല്ല. ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ ടുഷേല്‍ പി എസ് ജി, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.

ക്ലോപ്പിന് പുതിയ ചുമതല

പീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ആദ്യ ചുമതല ഏറ്റെടുത്ത് ജര്‍മ്മന്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. റെഡ് ബുള്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ മേധാവി ആയാണ് ക്ലോപ് ചുമതലയേറ്റെടുത്തത്. ബുണ്ടസ് ലീഗ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ഉള്‍പ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥരാണ് റെഡ്ബുള്‍ ഗ്രൂപ്പ്.

click me!