കവാനിക്ക് ഇരട്ട ഗോള്‍; സതാംപ്ടണെതിരെ തകര്‍പ്പന്‍ തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

By Web Team  |  First Published Nov 30, 2020, 10:13 AM IST

എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളുകളാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വോള്‍വ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്‌സനലിനെ തോല്‍പ്പിച്ചു.


മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. സതാംപ്ടണെ 2-3നാണ് മാഞ്ചസ്റ്റര്‍ മറികടന്നത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ്. എഡിസണ്‍ കവാനിയുടെ ഇരട്ട ഗോളുകളാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ വോള്‍വ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആഴ്‌സനലിനെ തോല്‍പ്പിച്ചു.

59ആം മിനിറ്റുവരെ രണ്ടി ഗോളിന് പിന്നിലായിരുന്നു യുനൈറ്റഡ്. 33 മിനിറ്റിനിടെ രണ്ട്് ഗോളുമായി സതാംപ്ടണ്‍ ലീഡെടുത്തു. 23ആം മിനിറ്റില്‍ ജാന്‍ ബെഡ്‌നാറെകും 33ആം മിനിറ്റില്‍ ജെയിംസ് വാര്‍ഡും സതാംപ്ടണിനായി ഗോള്‍ നേടി. എന്നാല്‍ 59ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ മടക്കി. 74ആം മിനിറ്റില്‍ കവാനി ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്ത് മൂന്നാം ഗോളും നേടി കവാനി മാഞ്ചസ്റ്ററിന് വിജയം സമ്മാനിച്ചു. 

Latest Videos

undefined

പെഡ്രോ നെറ്റോ, ഡാനിയേല്‍ പൊഡെന്‍സ് എന്നിവരുടെ ഗോളിലാണ് വോള്‍വ്‌സ് ജയം നേടിയത്. ഗബ്രേയേലിന്റെ വകയായിരുന്നു ആഴ്‌സനലിന്റെ ഏകഗോള്‍. അതേസമയം ചെല്‍സി- ടോട്ടന്‍ഹാം മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. 

ഇന്നലെ ലെസ്റ്റര്‍ ഫുള്‍ഹാമിനെ നേരിടും. വെസ്റ്റ്ഹാം- ആഴ്‌സറ്റണ്‍ വില്ല മത്സരം പുലര്‍ച്ചെ 1.30നാണ്.

click me!