സീസണിന് തുടക്കമിട്ടുള്ള കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലിനോട് തോറ്റെങ്കിലും പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം തകര്‍പ്പന്‍ജയവുമായി സിറ്റി തിരിച്ചുവന്നിരുന്നു.
മാഞ്ചസ്റ്റര്‍: യുവേഫ സൂപ്പര്‍ കപ്പ് കിരീടം തേടി മാഞ്ചസ്റ്റര്‍ സിറ്റിയും സെവിയ്യയും ഇന്ന് നേര്‍ക്കുനേര്‍. രാത്രി പന്ത്രണ്ടരക്ക് ഗ്രീസിലെ പിരാസ് സ്റ്റേഡിയത്തിലാണ് മത്സരം. ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ ലീഗ് വിജയികളുമാണ് സൂപ്പര്‍ കപ്പില്‍ നേര്‍ക്കുനേര്‍ വരുന്നത്. കന്നി ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റര്‍ സിറ്റി, ആദ്യ അവസരത്തില്‍ സൂപ്പര്‍ കപ്പും നേടാനാണ് ലക്ഷ്യമിടുന്നത്. ഏഴാം തവണ സൂപ്പര്‍കപ്പ് ഫൈനല്‍ കളിക്കുന്ന സെവിയുടെ ലക്ഷ്യം രണ്ടാം കിരീടം.
സീസണിന് തുടക്കമിട്ടുള്ള കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലിനോട് തോറ്റെങ്കിലും പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം തകര്‍പ്പന്‍ജയവുമായി സിറ്റി തിരിച്ചുവന്നിരുന്നു. ബേണ്‍ലിക്കെതിരെ ഇരട്ട ഗോളുമായി ഗോള്‍ വേട്ടക്ക് തുടക്കമിട്ട എര്‍ലിംഗ് ഹാലണ്ട് തന്നെയാണ് സിറ്റിയുടെ ആക്രമണത്തെ നയിക്കുക. കൂട്ടിന് ജൂലിയന്‍ അല്‍വാരസ്, ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലീഷ് എന്നിവരുണ്ട്. കെവിന്‍ ഡി ബ്രുയന്‍ പരിക്കേറ്റ് പുറത്തായതിനാല്‍ മധ്യനിരയുടെ ചുക്കാന്‍ പിടിക്കുക ബെര്‍ണാഡോ സില്‍വ.
undefined
റൊഡ്രിയും മാറ്റിയോ കൊവാസിച്ചും ഒപ്പമുണ്ടാകും. പ്രതിരോധത്തില്‍ റൂബന്‍ ഡയാസിനൊപ്പം ക്ലബില്‍ പുതിയതായെത്തിയ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ ഇറങ്ങുമോ എന്നതിലാണ് ആകാംഷ. എല്ലാത്തിനപ്പുറം പെപ് ഗാര്‍ഡിയോള എന്ന ബുദ്ധിരാക്ഷസന്റെ തന്ത്രങ്ങളിലാണ് സിറ്റി ആരാധകരുടെ പ്രതീക്ഷ. 2006ല്‍ ആദ്യ സൂപ്പര്‍കപ്പില്‍ തന്നെ ബാഴ്‌സലോണയെ ഞെട്ടിച്ച് കിരീടം നേടിയ സെവിയ്യക്ക് പിന്നെ കളിച്ച അഞ്ച് മത്സരങ്ങളിലും ജയിക്കാനായിട്ടില്ല.
ഫിനിഷറായി ബുദ്ധിമുട്ടി കളിക്കേണ്ടതില്ല! അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജുവിന് പുത്തന്‍ റോള്‍
ഇന്ന് നാണക്കേട് മാറ്റി കപ്പടിക്കാമെന്ന പ്രതീക്ഷയിലാണ് ഹോസെ ലൂയിസ് മെന്‍ഡലിബാറിന്റെ ടീം. യാസിന്‍ ബോണോ, ഇവാന്‍ റാക്കിട്ടിച്ച്, മാര്‍ക്കോസ് അക്യൂന, ജീസസ് നവാസ്, എറിക് ലമേല, യൂസെഫ് യെന്‍ നെസീരി എന്നിവരടങ്ങുന്ന ടീം ഏത് വമ്പന്മാരെയും അട്ടിമറിക്കാന്‍ പോന്നവരാണ്.