ലൈപ്‌സിഷിനെതിരെ മത്സരത്തില്‍ ആദ്യപാതിയില്‍ തന്നെ ഹാളണ്ട് ഹാട്രിക്ക് പൂര്‍ത്തിയാക്കിയിരുന്നു. 22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ബോക്‌സില്‍ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതിനിടെ ബെഞ്ചമിന്‍ ഹെന്റിച്ചിന്റെ കയ്യില്‍ പന്ത് തട്ടിയതോടെ സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചു.
മാഞ്ചസ്റ്റര്‍: ആര്‍ബി ലൈപ്‌സിഷിനെ നാണംകെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍. എര്‍ലിംഗ് ഹാളണ്ട് അഞ്ച് ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ എതിരില്ലാത്ത ഗോളിനായിരുന്നു സിറ്റിയുടെ ജയം. ഗുണ്ടോഗന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഇരുപാദങ്ങളിലുമായി 7-1ന്റെ ജയമാണ് സിറ്റി സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ഇന്റര്‍ മിലാന്‍, പോര്‍ട്ടോയെ മറികടന്നു. രണ്ടാംപാദം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യപാദത്തിലെ ഗോള്‍ ഇന്ററിന് തുണയായി.
ലൈപ്‌സിഷിനെതിരെ മത്സരത്തില്‍ ആദ്യപാതിയില്‍ തന്നെ ഹാളണ്ട് ഹാട്രിക്ക് പൂര്‍ത്തിയാക്കിയിരുന്നു. 22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ബോക്‌സില്‍ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതിനിടെ ബെഞ്ചമിന്‍ ഹെന്റിച്ചിന്റെ കയ്യില്‍ പന്ത് തട്ടിയതോടെ സിറ്റിക്ക് പെനാല്‍റ്റി ലഭിച്ചു. വാറിലൂടെയാണ് പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹാളണ്ടിന് പിഴച്ചില്ല. നിലംപറ്റെ വലത് മൂലയിലേക്ക് തൊടുത്ത കിക്ക് ഗോള്‍ കീപ്പറെ കീഴ്‌പ്പെടുത്തി. ചാംപ്യന്‍സ് ലീഗില്‍ വേഗത്തില്‍ 30 ഗോള്‍ നേടുന്ന താരമായിരിക്കുകയാണ് ഹാളണ്ട്. 25 മത്സരങ്ങളില്‍ നിന്നാാണ് താരം 30 ഗോള്‍ കണ്ടെത്തിയത്. 30 ഗോളിലെത്തുന്ന പ്രായം കുറഞ്ഞ താരവും ഹാളണ്ട് തന്നെ.
undefined
24-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഡി ബ്രൂയ്‌നിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നപ്പോള്‍ ഹാളണ്ട് കൃത്യ സമയത്തെത്തി കാല്‍വെക്കുകയായിരുന്നു. താരത്തിന്റെ 30-ാം ഗോളായിരുന്നു അത്. ഇതിനിടെ ഒരിക്കല്‍ പോലും മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ എഡേഴ്‌സണെ പരീക്ഷിക്കാന്‍ പോലും ലൈപ്‌സിഷിന് സാധിച്ചില്ല. ആദ്യപാതിയുടെ ഇഞ്ചുറി സമയത്ത് ഹാളണ്ട് ഹാട്രിക് പൂര്‍ത്തിയാക്കി. ഡി ബ്രൂയ്‌നിന്റെ കോര്‍ണര്‍ കിക്ക് റൂബന്‍ ഡയസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്തു. എന്നാല്‍ പോസ്റ്റിലിടിച്ച് പന്ത് ഗോള്‍വര കടന്നതുമില്ല. ലൈപ്‌സിഷ് പ്രതിരോധതാരം ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഓടിയെത്തിയ ഹാളണ്ട ഗോളാക്കി. ഡയസിന്റെ ഗോളാണെന്ന് നേരത്തെ തോന്നിയെങ്കിലും ഗോള്‍വര കടത്തിയത് ഹാളണ്ടായിരുന്നു.
49-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ ലീഡുയര്‍ത്തി. ജാക്ക് ഗ്രീലിഷിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. ബോക്‌സിന്റെ എഡ്ജില്‍ നിന്ന് ഗുണ്ടോഗന്‍ നിലംപറ്റെ തൊടുത്ത ഷോട്ട് വലത് കോര്‍ണറിലേക്ക്. നാല് മിനിറ്റുകള്‍ക്ക് ശേഷം ഹാളണ്ടിന്റെ നാലാം ഗോള്‍. ഡ്ി ബ്രൂയ്ന്‍ കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ കൃത്യമായ പൊസിഷനിലായിരുന്നു ഹാളണ്ട്. അകഞ്ഞിയുടെ ഹെഡ്ഡര്‍ ഗോള്‍വര കടന്നില്ലെങ്കിലും ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഹോളണ്ടിന്റെ ഷോട്ട് സിറ്റിക്ക് അഞ്ചാം ഗോള്‍ സമ്മാനിച്ചു. 57-ാം മിനിറ്റില്‍ ഹാളണ്ട് അഞ്ച് ഗോള്‍ പൂര്‍ത്തിയാക്കി. ഇഞ്ചുറി ടൈമില്‍ ഡ്രി ബ്രൂയ്‌നും ഗോള്‍ നേടിയതോടെ സിറ്റിക്ക് സമ്പൂര്‍ണ ജയം.
ഗോളും അസിസ്റ്റുമില്ലാതെ ക്രിസ്റ്റ്യാനോ! അനാവശ്യമായി പന്ത് തട്ടിതെറിപ്പിച്ചതിന് മഞ്ഞക്കാര്‍ഡ്- വീഡിയോ