ഹാളണ്ടിനെയും റോഡ്രിയെയും പിന്നിലാക്കി ഫില്‍ ഫോഡന് പി എഫ് എ പുരസ്കാരം

By Web Team  |  First Published Aug 21, 2024, 7:35 PM IST

പ്രീമിയർ ലീഗ് ​പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരം ഫോഡൻ നേരത്തെ സ്വന്തമാക്കിയിരുന്നു.


ലണ്ടൻ: മികച്ച താരത്തി​നുള്ള പ്രഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷൻ((പിഎഫ്എ) പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡന്. എർലിങ് ഹാലണ്ട്, റോഡ്രി, കോൾ പാൽമർ, മാർട്ടിൻ ഒഡേഗാർഡ്, ഒലീ വാറ്റ്കിൻസ് എന്നിവരെ മറികടന്നാണ് നേട്ടം. അവസാന സീസണിൽ ഫോഡൻ 35 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 19 ഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കി.  സിറ്റിയുടെ തുടര്‍ച്ചയായ നാലാം പ്രിമീയര്‍ ലീഗ് കിരീട നേട്ടത്തില്‍ നിര്‍ണായക പ്രകടനം നടത്തിയതാണ് ഫോഡനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

പ്രീമിയർ ലീഗ് ​പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരം ഫോഡൻ നേരത്തെ സ്വന്തമാക്കിയിരുന്നു.പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഓരോ ദിവസവും തന്നെ മെച്ചപ്പെട്ട കളിക്കാരനാക്കുന്നതില്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയോട് നന്ദിയുണ്ടെന്നും ഫഓഡന്‍ പ്രതികരിച്ചു. ചെൽസി വിംഗർ കോൾ പാൽമറാണ് മികച്ച യുവതാരം. വനിതകളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഖദീജ ഷോ മികച്ച താരത്തിനും യുണൈറ്റഡിന്‍റെ ഗ്രേസ് ക്ലിന്റൺ യുവതാരത്തിനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി.

Latest Videos

undefined

ഇന്‍റർ കോണ്ടിനെന്‍റൽ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി സാന്നിധ്യമായി സഹൽ മാത്രം; ജിങ്കാൻ പുറത്ത്

പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾക്കാണ് പി.എഫ്.എ പുരസ്കാരം നൽകുന്നത്. ബുകായോ സാക, കോബി മൈനൂ, അലയാന്ദ്രോ ഗർണാച്ചോ, മൈക്കൽ ഒലിസെ, ജോവോ പെഡ്രോ എന്നിവരെ മറികടന്നാണ് പാൽമറുടെ നേട്ടം. 2010ലാണ് ഇതിന് മുൻപ് ഇരു വിഭാഗത്തിലും ഇംഗ്ലീഷ് താരങ്ങൾ പുരസ്കാരം നേടുന്നത്. വെയ്ൻ റൂണിയും ജെയിംസ് മിൽനറുമായിരുന്നു അവസാനമായിണ്ട് പുരസ്കാരം നേടിയ താരങ്ങൾ. ആറ് ലീഗ് കിരീടങ്ങൾ നേടിയ പ്രായം കുറഞ്ഞ താരമെന്ന നേട്ടവും  23കാരൻ സ്വന്തമാക്കി.

ഈ സീസണിലും കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ മത്സരത്തില്‍ തന്നെ മുന്‍ ചാമ്പ്യൻമാരായ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് തുടങ്ങിയത്. ഏര്‍ളിംഗ് ഹാളണ്ടും മറ്റേവോ കൊവാസിച്ചുമായിരുന്നു സിറ്റിയുടെ സ്കോറര്‍മാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!