ലുലുമാളിനെ ത്രസിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ നാല് കിരീടങ്ങൾ എത്തി,  ഒഴുകിയെത്തിയത് ആയിരങ്ങൾ, അണപൊട്ടി ആഘോഷം

By Web Team  |  First Published Sep 24, 2023, 1:19 AM IST

ട്രോഫികളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി രാവിലെ മുതൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചിംഗ് സ്റ്റാഫ് അഞ്ച് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക്  ഫുട്ബോൾ പരിശീലനവും നല്‍കി.


 

കൊച്ചി: ഇം​​ഗ്ലീഷ് ഫുട്ബോൾ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റി 2022-23 സീസണിൽ നേടിയ കിരീടങ്ങൾ പ്രദർശനത്തിനായി കൊച്ചി ലുലുമാളിൽ എത്തിച്ചു. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് ട്രോഫി, എഫ്എ കപ്പ്, യുവേഫ ചാംപ്യന്‍സ് ലീഗ് ട്രോഫി, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയാണ് മാളില്‍ പ്രദര്‍ശിപ്പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീടങ്ങൾ കാണാൻ ആരാധകരുടെ ഒഴുക്ക്  രാത്രിയും തുടർന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ട്രെബിള്‍ ട്രോഫിയുടെ ലോക പര്യടനത്തിന്റെ ഭാഗമായാണ് ട്രോഫികള്‍ കൊച്ചിയില്‍ എത്തിയത്. ഈ സീസണിപല 3 പ്രധാന കിരീട നേട്ടമാണ് ട്രെബിള്‍ ട്രോഫിയായി ആഘോഷിക്കുന്നത്. ആയിരങ്ങൾക്ക് കപ്പിനരികില്‍ നിന്ന് ഫോട്ടോയും വീഡിയോയും പകർത്തുവാൻ ലുലു മാളിൽ അവസരം നൽകി.  

Latest Videos

ട്രോഫികളുടെ പ്രദര്‍ശനത്തിന്റെ ഭാഗമായി രാവിലെ മുതൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചിംഗ് സ്റ്റാഫ് അഞ്ച് മുതല്‍ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക്  ഫുട്ബോൾ പരിശീലനവും നല്‍കി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ രൂപം റുബിക്‌സ് ക്യൂബില്‍ തീര്‍ത്തതും കൗതുകമായി. രാത്രി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലൈവ് മാച്ച് പ്രദര്‍ശനവും ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി ജൂലൈയില്‍ ജപ്പാനില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. ദക്ഷിണ കൊറിയയും ഗ്രീസും യുകെയും ചൈനയും കടന്ന് ഇന്ത്യയിലെത്തുമ്പോള്‍ ട്രോഫിയുടെ എണ്ണം നാലായി. ഓഗസ്റ്റില്‍ സൂപ്പര്‍ കപ്പ് ജേതാക്കളായതോടെയാണ് പുതിയ കപ്പ് നേട്ടം. 

click me!