15 മീറ്റർ വീതിയും 25 മീറ്റർ നീളത്തിലുമായി കോഡൂർ വരിക്കോട് തയ്യാറാക്കിയ ഗ്രൗണ്ടിൽ നടന്ന കളികാണാൻ നിരവധി പേരാണ് എത്തിയത്. ഒരു ടീമിൽ അഞ്ചുപേരാണ് കളത്തിലിറങ്ങിയത്.
മലപ്പുറം: മഴയും പാടത്ത് കെട്ടി നിൽക്കുന്ന ചെളിയും ഒപ്പം പന്തും. മലപ്പുറത്തിന് ഇത് ഒന്നൊന്നര കോമ്പോ തന്നെയാണ്. മഴക്കാലം തുടങ്ങിയാൽ മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന മഡ് ഫുട്‌ബോളിന് ആരാധകർ ഏറെയാണ്. ചെറിയ ഗ്രൗണ്ടിൽ വെള്ളവും ചെളിയും കെട്ടി നിർത്തി ബൂട്ടില്ലാതെയാണ് ടൂർണമെൻറുകൾ നടത്താറ്. അഞ്ച് ആളുകൾ മുതൽ ഏഴ് പേർ വരെയുള്ള ടൂർണ്ണമെൻറുകൾ നടത്താറുണ്ട്.
undefined
മൺസൂൺ സീസൺ ആരംഭിക്കുന്നത് മുതൽ ഈ രീതിയിലുള്ള ടൂർണ്ണമെൻറുകൾ കാണാം. മഴ കൊണ്ട് കളി ആസ്വദിക്കാൻ എത്തുന്നവരും ചിലപ്പോൾ ചെരിപ്പഴിച്ച് ഗ്രൗണ്ടിലേക്കിറങ്ങും. വീണും ഉരുണ്ടും പന്തിന് പിന്നാലെ ഓടുന്നത് കാണാൻ ബഹുരവസമാണ്. അസ്സൽ കണ്ടം കളി. കഴിഞ്ഞ ദിവസം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച ടൂർണമെന്റ് ആവേശകരമായി.
15 മീറ്റർ വീതിയും 25 മീറ്റർ നീളത്തിലുമായി കോഡൂർ വരിക്കോട് തയ്യാറാക്കിയ ഗ്രൗണ്ടിൽ നടന്ന കളികാണാൻ നിരവധി പേരാണ് എത്തിയത്. ഒരു ടീമിൽ അഞ്ചുപേരാണ് കളത്തിലിറങ്ങിയത്. ടൂർണമെന്റിൽ സിൻസിയർ കവല ജേതാക്കളായി. ജാങ്കോസ് എഫ് സി കാരാടിനെ ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് കവല ജേതാക്കളായത്.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനില അയാതിനാലാണ് ഷൂട്ടൗട്ടിൽ വിജയികളെ തീരുമാനിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുത്തു. മൺസൂൺ ടൂറിസം ആഘോഷത്തിന്റെ ഭാഗമായി ഈസ്റ്റ് ലൈക്ക് മങ്ങാട്ടുപുലവുമായി ചേ ർന്നാണ് മത്സരം നടത്തിയത്.